പിറവം പള്ളി തർക്കം: ജുഡീഷ്യറിയെ എതിർക്കുന്നത് ശരിയല്ല -ഓർത്തഡോക്സ് വിഭാഗം

കൊച്ചി: പിറവം പള്ളി തർക്കത്തിൽ കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള ചർച്ചക്ക് തയാറാണെന്ന് ഓർത്തഡോക്സ് സഭ. ജുഡീഷ്യറിയെ സർക്കാറോ സഭയോ എതിർക്കുന്നത് ശരിയല്ല. വിധി അംഗീകരിക്കാത്തവരുമായി എങ്ങനെ ചർച്ച നടത്താനാണെന്നും സഭ ചോദിച്ചു.

കൂക്കി വിളിക്കാനും ബഹളം വെക്കാനും ആരും പിറവം പള്ളിയിലേക്ക് വരണ്ട. വിശ്വാസികളായ എല്ലാവർക്കും സ്വാഗതമെന്നും തോമസ് അത്തനാസിയോസ് മെത്രാപൊലീത്ത പറഞ്ഞു. സഭ വിശ്വാസികൾ ഒന്നിക്കണമെന്നും സഭയിൽ പുനരൈക്യം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയിൽ ആരാധന നടത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒാർത്തഡോക്സ് വിഭാഗം നൽകിയ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചി​​​െൻറ പരിഗണനയിലുണ്ട്. ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കമുള്ള പള്ളികള്‍ക്ക് എല്ലാ ദിവസവും പൊലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന​ും സഭയിലെ ഇരുവിഭാഗം തമ്മിലെ മിക്കി മൗസ്​ കളിക്ക്​ കൂട്ടുനിൽക്കാൻ കഴിയില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം ഹൈകോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - orthodox sabha comment about piravom church case-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.