അനധികൃത അവയവ ദാന കേസ്​: നജീബ് മുഖ്യ കണ്ണി, മൂന്നുവർഷത്തിനിടെ കൈമാറിയത് 30ലേറെ അവയവം

കി​ഴ​ക്ക​മ്പ​ലം: അ​വ​യ​വ​ക്ക​ച്ച​വ​ട​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ന​ജീ​ബ് പ്ര​ധാ​ന ക​ണ്ണി​യെ​ന്ന് പൊ​ലീ​സ്. മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് മു​പ്പ​തി​ലേ​റെ അ​വ​യ​വ​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്ത​താ​യാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ര​ക്ത ഗ്രൂ​പ് അ​നു​സ​രി​ച്ച് ഓ​രോ അ​വ​യ​വ​ത്തി​നും വി​ല നി​ശ്ച​യി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ദാ​താ​ക്ക​ളെ ക​ണ്ടെ​ത്തി അ​ഞ്ച് മു​ത​ൽ 10 ല​ക്ഷം രൂ​പ വ​രെ വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​യാ​ൾ വ​ല​യി​ലാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​വ​യ​വം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളി​ൽ​നി​ന്ന്​ 40 മു​ത​ൽ 50 ല​ക്ഷം രൂ​പ വ​രെ​യാ​ണ് സം​ഘം ഈ​ടാ​ക്കി​യ​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ന​ജീ​ബ് ക​മീ​ഷ​നാ​യി കൈ​ക്ക​ലാ​ക്കി. പ​ണം കൈ​മാ​റാ​ൻ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. മൂ​ന്നു വ​ർ​ഷം കൊ​ണ്ട് ആ​റു​കോ​ടി​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ജീ​ബി​ന്റെ അ​ക്കൗ​ണ്ട് വ​ഴി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം സൂ​ച​ന ന​ൽ​കു​ന്നു.

അ​വ​യ​വം എ​ടു​ക്കു​ന്ന രോ​ഗി​ക​ൾ​ക്കു​ള്ള തു​ടർ ചി​കി​ത്സ​യു​ടെ കാ​ര്യ​ത്തി​ൽ പി​ന്നീ​ട് സം​ഘം ഇ​ട​പെ​ടാ​റി​ല്ല. അ​വ​യ​വം വി​റ്റ​വ​ർ ഇ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​വ​യ​വം വി​റ്റ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സം​സ്ഥാ​ന​ത്ത്​ ത​ന്നെ​യു​ള്ള​വ​രാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വി​ദേ​ശ രാ​ജ്യ​ത്ത് നി​ന്ന് പോ​ലും ന​ജീ​ബി​ന് ഫോ​ൺ കാ​ളു​ക​ൾ വ​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശി​ക​ൾ​ക്ക് വേ​ണ്ടി​യും അ​വ​യ​വം കൈ​മാ​റ്റം ചെ​യ്തു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്

ന​ജീ​ബി​നെ പൊ​ലീ​സ് ചൊ​വ്വാ​ഴ്ച​ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം​ ചെ​യ്താ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ന​ജീ​ബി​ന്റെ ഭാ​ര്യ റ​ഷീ​ദ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തോ​ളം പേ​ർ അ​വ​യ​വ ക​ച്ച​വ​ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത് ഇ​ങ്ങ​നെ

തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന അ​വ​യ​വ​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ​നി​ന്നാ​ണ്​ വ​ൻ മാ​ഫി​യ​യെ​ക്കു​റി​ച്ച ആ​ദ്യ​സൂ​ച​ന ല​ഭി​ച്ച​ത്. അ​വ​യ​വ​ദാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന ഓ​ത​റൈ​സേ​ഷ​ൻ സ​മി​തി​ക്ക് മു​ന്നി​ലെ​ത്തി​യ രേ​ഖ​ക​ളി​ലെ സീ​ലു​ക​ളി​ലും ഒ​പ്പു​ക​ളി​ലും ചി​ല പൊ​രു​ത്ത​ക്കേ​ടു​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ​യും ത​ഹ​സി​ൽ​ദാ​റു​ടെ​യും പേ​രി​ൽ സ​മ​ർ​പ്പി​ച്ച സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ അ​ന്വേ​ഷ​ണം എ​റ​ണാ​കു​ള​ത്തെ ഏ​ജ​ന്റു​മാ​രി​ലേ​ക്ക് നീ​ണ്ടു. അ​ത് എ​ത്തി​നി​ന്ന​താ​ക​ട്ടെ ന​ജീ​ബി​ലും.

ന​ജീ​ബി​ന്റെ പ്ര​വ​ർ​ത്ത​ന​രീ​തി

അ​വ​യ​വ​ദാ​ന​ത്തി​നു​ള്ള ക​ടു​ത്ത നി​യ​മ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തെ​ത​ന്നെ വെ​ല്ലു​വി​ളി​ച്ചാ​ണ് ന​ജീ​ബ് വ്യാ​ജ​രേ​ഖ​ക​ൾ ത​യാ​റാ​ക്കി​യ​ത്. അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​വു​ന്ന​വ​ർ​ക്ക് ശി​പാ​ർ​ശ ക​ത്ത് ന​ൽ​കാ​ൻ എം.​പി​മാ​രു​ടെ​യും എം.​എ​ൽ.​എ​മാ​രു​ടെ​യും വ്യാ​ജ ലെ​റ്റ​ർ​പാ​ഡു​ക​ൾ, ത​ഹ​സി​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫി​സ​ർ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഡോ​ക്ട​ര്‍മാ​ർ തു​ട​ങ്ങി ആ​വ​ശ്യ​മാ​യ എ​ല്ലാ​വ​രു​ടെ​യും ഒ​പ്പു​ക​ളും സീ​ലു​ക​ളു​മെ​ല്ലാം ന​ജീ​ബ് വ്യാ​ജ​മാ​യി നി​ർ​മി​ച്ചു. ദാ​താ​വും സ്വീ​ക​ർ​ത്താ​വും ത​മ്മി​ൽ ര​ക്ത​ബ​ന്ധ​മി​ല്ലെ​ങ്കി​ലും അ​വ​രെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​നു​ള്ള വ്യാ​ജ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളും ത​യാ​റാ​ക്കി. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വി​ശ്വ​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ വ്യാ​ജ ഫോ​ൺ ന​മ്പ​റു​ക​ൾ ന​ൽ​കി അ​വ​രി​ൽ​നി​ന്ന് ക്ലി​യ​റ​ൻ​സ് ന​ൽ​കു​ന്ന രീ​തി​യും ന​ജീ​ബി​ന് ഉ​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് അ​വ​യ​വം വേ​ണ്ട​വ​രെ ന​ജീ​ബും ഭാ​ര്യ റ​ഷീ​ദ​യും ക​ണ്ടെ​ത്തി​യ​ത്. പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ൽ ഈ ​ആ​വ​ശ്യ​വു​മാ​യി എ​ത്തു​ന്ന​വ​രെ ഏ​ജ​ന്റു​മാ​ര്‍ വ​ഴി​യും ബ​ന്ധ​പ്പെ​ടും. ഏ​ജ​ന്റു​മാ​ർ ത​ന്നെ​യാ​ണ് പ​ണ​ത്തി​ന് ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി തു​ച്ഛ​മാ​യ തു​ക​ക്ക്​ ക​രാ​ർ ഉ​റ​പ്പി​ക്കു​ന്ന​ത്. പി​ന്നാ​ലെ​യാ​ണ്​ ന​ജീ​ബി​ന്റെ ഊ​ഴം.

അന്വേഷണത്തിന്​ പ്രത്യേക സംഘം

കൊ​ച്ചി: വ്യാ​ജ രേ​ഖ ച​മ​ച്ച്​ അ​വ​യ​വ കൈ​മാ​റ്റം ന​ട​ത്തി​യ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഷാ​ഹി​ൻ​ഷാ, തൃ​ക്കാ​ക്ക​ര അ​സി. ക​മീ​ഷ​ണ​ർ മ​നോ​ജ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 അം​ഗ സം​ഘ​മാ​ണ്​ കേ​സ്​ അ​​ന്വേ​ഷി​ക്കു​ക.

അ​മ്പ​ല​മേ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​മ്പ​ല​മേ​ട്, ഇ​ൻ​ഫോ​പാ​ർ​ക്, ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും നാ​ല്​ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും അ​ട​ങ്ങി​യ സം​ഘ​ത്തെ​യാ​ണ് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​യ​മി​ച്ച​ത്.

അ​വ​യ​വ ക​ച്ച​വ​ട റാ​ക്ക​റ്റി​ൽ രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ളു​ള്ള കു​റ്റ​വാ​ളി​ക​ളും പ​ല ആ​ശു​പ​ത്രി​ക​ളും ഉ​​ണ്ടെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​തേ​കു​റി​ച്ചെ​ല്ലാം സ​മ​ഗ്ര അ​ന്വേ​ഷ​ണ​മാ​വും പ്ര​ത്യേ​ക സം​ഘം ന​ട​ത്തു​ക. 

അ​തേ​സ​മ​യം, അ​ന​ധി​കൃ​ത അ​വ​യ​വ ദാ​ന കേ​സി​ൽ നി​ല​വി​ലെ മു​ഖ്യ പ്ര​തി യു.​പി​യി​ലെ ഗാ​സി​യാ​ബാ​ദി​ൽ നി​ന്ന്​ പി​ടി​യി​ലാ​യ ന​ജീ​ബാ​ണെ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്.​പി കെ.​എ​സ്. സു​ദ​ർ​ശ​ൻ പ​റ​ഞ്ഞു. നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് ന​ജീ​ബ്. അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണ്. മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി അ​ന്വേ​ഷ​ണം ന​ട​ക്ക​ണം.

കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടോ എ​ന്നും പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കേ​സി​ന്‍റെ രാ​ജ്യാ​ന്ത​ര ബ​ന്ധ​വും അ​ന്വേ​ഷി​ക്കും. പ്ര​തി​ക​ളു​ടെ പാ​സ്പോ​ർ​ട്ട്‌, ഫോ​ൺ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ന​ജീ​ബി​ന്‍റെ ഡ​യ​റി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​സ്.​പി പ​റ​ഞ്ഞു.

Tags:    
News Summary - Illegal organ donation case: Najib is the main link, more than 30 organs were donated in three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.