ഫണ്ട്​ തിരിമറി ആരോപണങ്ങളിൽ നാണംകെട്ട്​ സംസ്ഥാന ബി.ജെ.പി

തി​രു​വ​ന​ന്ത​പു​രം: അ​യോ​ധ്യ സം​ഭാ​വ​ന​ക്കൊ​ള്ള​യി​ൽ നാ​ണം​കെ​ട്ട ബി.​ജെ.​പി​ക്ക്​ കൂ​നി​ന്മേ​ൽ കു​രു​വാ​യി സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ൾ. ദി​വ​സം​തോ​റും പു​റ​ത്തു​വ​രു​ന്ന ക്ര​മ​ക്കേ​ട് ആ​ക്ഷേ​പ​ങ്ങ​ൾ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ നാ​ണം​കെ​ടു​ത്തു​ന്നു. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത തി​രി​മ​റി​യും ക്ര​മ​ക്കേ​ടു​മാ​ണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന്​ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു. മു​മ്പ്​ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളു​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ണ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ വി​ദേ​ശ​ത്താ​ണ്. 17ന്​ ​അ​ദ്ദേ​ഹം മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ൻ കോ​ർ ക​മ്മി​റ്റി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. 19 നോ 20 ​നോ കോ​ർ ക​മ്മി​റ്റി യോ​ഗം ചേ​രു​മെ​ന്നാ​ണ്​ വി​വ​രം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ല്ലാ ജി​ല്ല​ക​ളി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നും സം​സ്ഥാ​ന കാ​ര്യാ​ല​യ​മാ​യ മാ​രാ​ർ​ജി​ഭ​വ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ഇ​തി​നു​ള്ള ചു​ക്കാ​ൻ പി​ടി​ച്ച​തെ​ന്നു​മു​ള്ള ആ​ക്ഷേ​പ​മാ​ണ്​ പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം ഉ​യ​ർ​ത്തു​ന്ന​ത്. പ്ര​ചാ​ര​ണ​ത്തി​ന് ഹെ​ലി​കോ​പ്​​ട​ർ വാ​ട​ക​ക്കെ​ടു​ത്ത​തി​ലും കൊ​ടി, പോ​സ്റ്റ​ർ, തൊ​പ്പി ഉ​ൾ​പ്പെ​ടെ ത​യാ​റാ​ക്കി​യ​തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​ണ്​ ആ​ക്ഷേ​പം.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഹെ​ലി​​കോ​പ്​​ട​ർ വാ​ട​ക​ക്കെ​ടു​ത്ത​തി​ലും​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്​ പ​രാ​തി ല​ഭി​ച്ചു. 2021ലും ’24​ലും വ​ലി​യ തു​ക ന​ൽ​കി ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. മ​ണി​ക്കൂ​റി​ന് 3.4 ല​ക്ഷം ന​ൽ​കി​യാ​ണ് അ​ന്ന്​ വാ​ട​ക​ക്കെ​ടു​ത്തെ​ന്നും ഇ​ത്ത​വ​ണ മ​ണി​ക്കൂ​റി​ന് 2.7 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വാ​ട​ക​യെ​ന്നും​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഇ​ത്ത​വ​ണ ഒ​രു ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​ക്കെ​ടു​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ച് 2.7 ല​ക്ഷം വാ​ട​ക​ക്ക്​ ക​രാ​ർ ന​ൽ​കി. പി​ന്നാ​ലെ സം​സ്ഥാ​ന​ക​മ്മി​റ്റി ഓ​ഫി​സി​ലെ പ്ര​മു​ഖ​ൻ ഇ​തേ വാ​ട​ക​ക്ക്​ മ​റ്റൊ​രു ഹെ​ലി​കോ​പ്റ്റ​റി​നു​കൂ​ടി ക​രാ​ർ ന​ൽ​കി. ഇ​ത്​ കേ​ന്ദ്ര പ്ര​തി​നി​ധി ക​ണ്ടെ​ത്തി ത​ട​ഞ്ഞ​ത്രെ. എ​ന്നാ​ൽ, പ​റ​ക്കാ​ത്ത ഹെ​ലി​കോ​പ്​​ട​റി​ന്‍റെ വാ​ട​ക ഇ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ എ​ഴു​തി​യെ​ടു​ത്തെ​ന്നാ​ണ് ആ​ക്ഷേ​പം. കൊ​ടി, ഷാ​ൾ, തൊ​പ്പി, ബാ​ഡ്ജ്, ക​ട്ടൗ​ട്ട്​ മു​ത​ലാ​യ​വ​ക്ക്​ ടെ​ൻ​ഡ​ർ ന​ൽ​കാ​ൻ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട്​ വ്യാ​ജ ക​മ്പ​നി ര​ജി​സ്റ്റ​ർ ചെ​യ്​​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. 

Tags:    
News Summary - State BJP embarrassed by allegations of misappropriation of funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.