ഇ. ​ശ്രീധരന്‍റെ നി​ർ​ദേ​ശ​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കി​ല്ല; ബദൽ പാത വേണ്ട

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​ക്ക്​ പ​ക​രം ഇ. ​ശ്രീ​ധ​ര​ൻ സ​മ​ർ​പ്പി​ച്ച ബ​ദ​ൽ പാ​ത നി​ർ​ദേ​ശ​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കി​ല്ല. ബ​ദ​ൽ പാ​ത സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് ബു​ധ​നാ​ഴ്ച സ​ർ​ക്കാ​റി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​സ​ഭ യോ​ഗ​വും വി​ഷ​യം പ​രി​ഗ​ണി​ച്ചു. പ​ദ്ധ​തി അ​പൂ​ർ​ണ​മാ​ണെ​ന്നും അ​നു​യോ​ജ്യ​മാ​യ സാ​മ്പ​ത്തി​ക മാ​തൃ​ക​യ​ല്ലെ​ന്നു​മാ​ണ് വി​ദ​ഗ്​​ധ സ​മി​തി നി​ല​പാ​ട്.

കേ​ര​ള​ത്തി​ന്റെ പ​രി​മി​ത സാ​മ്പ​ത്തി​ക വി​ഭ​വ​ശേ​ഷി​യും പ​ദ്ധ​തി​യു​ടെ കൃ​ത്യ​മാ​യ സാ​ധ്യ​ത​ക​ൾ, യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം എ​ന്നി​വ തി​ട്ട​പ്പെ​ടു​ത്താ​ത്ത​തി​നാ​ലും പാ​രി​സ്ഥി​തി​ക-​സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​ത്ത​തി​നാ​ലും ഈ ​രൂ​പ​ത്തി​ൽ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

സ​മ​ഗ്ര​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കും​മു​മ്പ് സ്ഥ​ല​പ​രി​ശോ​ധ​ന​ക​ളോ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ജ്ഞാ​പ​ന​ങ്ങ​ളോ ഭൂ​ത​ല നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രം​ഭ ന​ട​പ​ടി​ക​ളോ ആ​രം​ഭി​ക്ക​രു​തെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി നി​ർ​ദേ​ശം. പ​ദ്ധ​തി​യു​ടെ യ​ഥാ​ർ​ഥ ആ​വ​ശ്യ​ക​ത​യും വി​ശാ​ല​മാ​യ ബ​ഹു​മു​ഖ സാ​മ്പ​ത്തി​ക പ്രാ​ധാ​ന്യ​വും തെ​ളി​യി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ച് സ​ർ​ക്കാ​ർ വി​ശ​ദ​മാ​യി പ​ഠി​ക്കു​മെ​ന്നും ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളും മ​റ്റു കാ​ര്യ​ങ്ങ​ളും ആ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. കെ-​റെ​യി​ലി​ലേ​ത് പോ​ലെ അ​നു​മ​തി​ക്കോ പ​ഠ​ന​ത്തി​നോ മു​മ്പ് ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ലേ​ക്ക് നീ​ങ്ങി​യ അ​ബ​ദ്ധം ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​​ച്ചേ​ർ​ന്നു.

സ​ർ​ക്കാ​ർ പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ

1. ഇ. ​ശ്രീ​ധ​ര​ന്റെ ബ​ദ​ൽ പാ​ത യാ​ത്രാ​സ​ർ​വി​സു​ക​ളെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. ച​ര​ക്കു​നീ​ക്ക​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​ങ്ങ​ളി​ല്ല.

2. കൃ​ത്യ​മാ​യ സാ​മ്പ​ത്തി​ക മാ​തൃ​ക ത​യാ​റാ​ക്കി​യി​ല്ല. പ​ദ്ധ​തി​യു​ടെ ചെ​ല​വ് നി​ല​വി​ലെ ധ​ന​സ്ഥി​തി​യി​ൽ ക​ട​മെ​ടു​പ്പി​ലൂ​ടേ​യേ ക​ണ്ടെ​ത്താ​നാ​കൂ. വ​ലി​യ തു​ക ക​ടം വ​രും. അ​ത് എ​ത്ര​യെ​ന്ന് റി​പ്പോ​ർ​ട്ട് ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ബി​സി​ന​സ് മോ​ഡ​ലി​ലാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ലും തി​രി​ച്ച​ട​വി​നു​ള്ള വി​ഹി​തം പോ​ലും കി​ട്ട​ണ​മെ​ന്നി​ല്ല.

3. ബ​ദ​ൽ പ​ദ്ധ​തി​യി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്തി​യി​ല്ല. ഈ ​റി​പ്പോ​ർ​ട്ടി​ന്റെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി നി​ർ​ദേ​ശം. കേ​ര​ള​ത്തി​ന്റെ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യ്ക്ക് കാ​ര്യ​മാ​യ ആ​ഘാ​തം ഏ​ൽ​പ്പി​ക്കാ​ത്ത​തും പാ​രി​സ്ഥി​തി​ക​മാ​യി അ​നു​യോ​ജ്യ​മാ​യ​വു​മാ​യ പ​ദ്ധ​തി വേ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ​കാ​ഴ്ച​പ്പാ​ട്.

4. ഭൂ​മി ല​ഭ്യ​ത സം​ബ​ന്ധി​ച്ച കൃ​ത്യ​ ക​ണ​ക്കു​ക​ൾ റി​പ്പോ​ർ​ട്ടി​ലി​ല്ല. നി​ല​വി​ലു​ള്ള​തും ഭാ​വി​യി​ൽ വി​ക​സി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ സം​വി​ധാ​നം വേ​ണം. കെ-​റെ​യി​ലി​നെ പാ​രി​സ്ഥി​തി​ക ദു​ര​ന്ത​മെ​ന്നാ​ണ് യു.​ഡി.​എ​ഫ്. വി​ല​യി​രു​ത്തി​യ​ത്. അതിനാൽ മ​റ്റൊ​രു പാ​രി​സ്ഥി​തി​ക ദു​ര​ന്ത​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​നാ​വി​ല്ല.

Tags:    
News Summary - The government did not move forward with E. Sreedharan's proposal.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.