വി.എസിന്​ വലിയചുടുകാട്ടിൽ സ്മാരകം ഉയരുന്നു

ആ​ല​പ്പു​ഴ: പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​ഭ​ട​ൻ​മാ​രു​ടെ ധീ​ര​സ്മ​ര​ണ​ക​ൾ ജ്വ​ലി​ക്കു​ന്ന വ​ലി​യ​ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന​രി​കെ സ​മ​ര​നാ​യ​ക​നും മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് സ്മാ​ര​ക​മു​യ​രും. ഒ​രു ജ​ന​ത​യു​ടെ അ​വ​കാ​ശ​ത്തി​നും അ​ഭി​മാ​ന​ത്തി​നു​മാ​യി പോ​ർ​മു​ഖം തു​റ​ന്ന വ​ലി​യ​ചു​ടു​കാ​ട്ടി​ലെ ഈ ​മ​ണ്ണി​ലാ​ണ് വി.​എ​സി​ന്‍റെ ഉ​റ്റ സ​ഖാ​ക്ക​ൾ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. അ​ന്ന് തോ​ക്കി​ൻ​മു​ന​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട അ​ദ്ദേ​ഹം 102 വ​യ​സ്സു​വ​രെ ജീ​വി​ച്ച​ത് ആ ​സ​ഖാ​ക്ക​ൾ​ക്കു​​വേ​ണ്ടി​യാ​യി​രു​ന്നു. എ​ഴു​ന്നേ​റ്റ്​ ന​ട​ക്കാ​ൻ പ​റ്റി​യ കാ​ല​ത്തോ​ളം എ​വി​ടെ​യാ​യി​രു​ന്നാ​ലും തു​ലാ​പ്പ​ത്തി​ന് അ​ദ്ദേ​ഹം ഇ​വി​ടെ എ​ത്തി​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ്​​​ പ്ര​സ്ഥാ​ന​ത്തെ ന​യി​ച്ച​വ​ർ അ​ന്തി​യു​റ​ങ്ങു​ന്ന ഈ ​മ​ണ്ണി​ലാ​ണ്​ വി.​എ​സി​ന് സ്മാ​ര​കം പ​ണി​യു​ന്ന​ത്.

സ്‌​മാ​ര​ക​ത്തി​ൽ വി.​എ​സി​ന്‍റെ ചി​ത്ര​വും ചു​റ്റു​മ​തി​ലി​ൽ അ​രി​വാ​ളും ചു​റ്റി​ക​യും ദീ​പ​ശി​ഖ​യേ​ന്തി​യ കൈ​യു​മു​ണ്ടാ​കും. പ്ര​ശ​സ്‌​ത ആ​ർ​ക്കി​ടെ​ക്ട്‌ ശ​ങ്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്‌ സ്‌​മാ​ര​ക​ത്തി​ന്റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ര​ക്ത​സാ​ക്ഷി ഭൂ​മി​യി​ൽ ഇ​തു​വ​രെ വ്യ​ക്തി​ഗ​ത​സ്മാ​ര​ക​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടി​ല്ല. വി.​എ​സി​ന്റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​നം ആ​ച​രി​ക്കു​ന്ന ഈ​മാ​സം 21ന്​ ​സ്മാ​ര​കം തു​റ​ക്കും. അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്താം. രാ​വി​ലെ ഒ​മ്പ​തി​ന്​ വ​ലി​യ​ചു​ടു​കാ​ട്ടി​ൽ ന​ട​ക്കു​ന്ന പു​ഷ്‌​പാ​ർ​ച്ച​ന​യി​ലും അ​നു​സ്‌​മ​ര​ണ​ത്തി​ലും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട്‌ അ​ഞ്ചി​ന്‌ പൊ​തു​സ​മ്മേ​ള​നം മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ൾ 1957ലാ​ണ് വി.​എ​സി​ന്റെ പേ​രി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് ഈ ​ഭൂ​മി വാ​ങ്ങി​യ​ത്. ഇ​പ്പോ​ഴും അ​ത് വി.​എ​സി​ന്റെ പേ​രി​ൽ​ത്ത​ന്നെ. പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​ത്തി​ൽ വെ​ടി​​യേ​റ്റ്​ മ​രി​ച്ച​വ​രെ കൂ​ട്ട​ത്തോ​ട ക​ത്തി​ച്ച​ത്​ വ​ലി​യ​ചു​ടു​കാ​ടി​ലാ​യി​രു​ന്നു. അ​ന്ന്​ പൊ​തു​ശ്മ​ശാ​ന​മാ​യ ഭൂ​മി​യു​ടെ 46 സെ​ന്റാ​ണ് പാ​ർ​ട്ടി​ക്ക്​ ല​ഭി​ച്ച​ത്. 1964ൽ ​പാ​ർ​ട്ടി പി​ള​ർ​ന്ന​പ്പോ​ൾ വ​ലി​യ​ചു​ടു​കാ​ടും സ്മാ​ര​ക​പ്ര​ദേ​ശ​വും പ​കു​ത്തു. സോ​വി​യ​റ്റ് മാ​തൃ​ക​യി​ൽ അ​വി​ഭ​ക്ത ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി നി​ർ​മി​ച്ച സ്മാ​ര​കം സി.​പി.​ഐ​ക്ക്​ ന​ൽ​കി. ച​തു​ര​മാ​തൃ​ക​യി​ൽ സി.​പി.​എം മ​റ്റൊ​ന്നൊ​രു​ക്കു​ക​യും ചെ​യ്തു. എ​ങ്കി​ലും പു​ന്ന​പ്ര-​വ​യ​ലാ​ർ വാ​രാ​ച​ര​ണം ഇ​രു​പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ചാ​ണ്​ ന​ട​ത്തു​ന്ന​ത്.

സി.​പി.​ഐ​യു​ടെ​യും സി.​പി.​എ​മ്മി​ന്റെ​യും കൂ​ട്ടു​സ്വ​ത്താ​ണ് വ​ലി​യ​ചു​ടു​കാ​ട്​ സ്മാ​ര​കം. ടി.​വി. തോ​മ​സ്, എം.​എ​ൻ. ഗോ​വി​ന്ദ​ൻ​നാ​യ​ർ, പി.​കെ. ച​ന്ദ്രാ​ന​ന്ദ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ​ക്കൊ​ന്നും ഇ​വി​ടെ പ്ര​ത്യേ​ക സ്മാ​ര​ക​മി​ല്ല. വി.​എ​സി​നു മാ​ത്രം സ്മാ​ര​ക​മൊ​രു​ക്കു​ന്ന​ത്​ ച​ർ​ച്ച​യാ​യി​രു​ന്നു. പി​ന്നാ​ലെ മു​ൻ​മ​ന്ത്രി​യും സി.​പി.​ഐ നേ​താ​വു​മാ​യ ടി.​വി. തോ​മ​സി​നും സ്മാ​ര​കം നി​ർ​മി​ക്കാ​ൻ സി.​പി.​ഐ തീ​രു​മാ​നി​ച്ചു. ടി.​വി. തോ​മ​സി​ന്‍റെ 50ാമ​ത്​ ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ 2027 മാ​ർ​ച്ച്​ 26ന്​ ​മു​മ്പ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. 

Tags:    
News Summary - A memorial is being built for VS in Valiyachudukattil.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.