കി​ഴ​ക്ക​മ്പ​ലം (എ​റ​ണാ​കു​ളം): അ​ന്ത​ർ സം​സ്ഥാ​ന അ​വ​യ​വ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ​ന്വേ​ഷ​ണം മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ന​ജീ​ബി​ൽ ഒ​തു​ങ്ങു​ന്നു. ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി ന​ജീ​ബി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്ത​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല​ന്നാ​ണ് സൂ​ച​ന.

അ​വ​യ​വ​ദാ​ന​ത്തി​ന് കൃ​ത്രി​മ​രേ​ഖ​യു​ണ്ടാ​ക്കു​ക​യാ​ണ്​ പ്ര​ധാ​ന​മാ​യും ന​ജീ​ബ് ചെ​യ്ത​ത്. ന​ജീ​ബ്, ഭാ​ര്യ റ​ഷീ​ദ എ​ന്നി​വ​തു​ൾ​പ്പെ​ടെ 10 പേ​രെ അ​റ​സ്റ്റ് ചെ​യ്​​തെ​ങ്കി​ലും ന​ജീ​ബി​ൽ ത​ട്ടി അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. 40ലേ​റെ അ​വ​യ​വ ക​ട​ത്ത് ന​ട​ത്തി​യ​താ​യാ​ണ് ന​ജീ​ബ് പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​ത്. അ​ങ്ങ​നെ ല​ഭി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ നി​ക്ഷേ​പി​ച്ചെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഈ ​ഭൂ​മി​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ആ​ർ​ക്കാ​ണ് ന​ജീ​ബ് അ​വ​യ​ദാ​ന​ത്തി​ന് രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി ന​ൽ​കി​യ​ത്, ഇ​തി​ന് പി​ന്നി​ലെ ഉ​ന്ന​ത​ർ ആ​രെ​ല്ലാം തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ന്നു​കേ​ട്ടെ​ങ്കി​ലും പി​ന്നീ​ട് ഈ ​ദി​ശ​യി​ലും അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ല. ന​ജീ​ബി​ന്റെ വീ​ട്ടി​ൽ​നി​ന്ന്​ ല​ഭി​ച്ച ഡ​യ​റി കു​റി​പ്പി​ലേ​ക്കോ അ​തി​ലെ വി​വ​ര​ങ്ങ​ളി​ലേ​ക്കോ അ​ന്വേ​ഷ​ണം നീ​ണ്ടി​ല്ല. ക​സ്റ്റ​ഡി​യി​ലു​ള്ള ന​ജീ​ബി​നെ കൂ​ടാ​തെ മ​റ്റു പ്ര​തി​ക​ളെ​യും ചെ​​യ്തെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ൽ വ​ലി​യ പു​രോ​ഗ​തി​യി​ല്ല. തി​ങ്ക​ളാ​ഴ്​​ച​യോ​ടെ ന​ജീ​ബി​ന്റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. ആ​ലു​വ റൂ​റ​ൽ എ​സ്.​പി​യു​ടെ​യും കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ടീ​മു​ക​ളാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Organ Trafficking: Investigation Confined to Najeeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.