Posted On
date_range Updated On
date_range മഴ വീണ്ടും ശക്തമാകുന്നു; ചൊവ്വാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ കനത്തു. ഇടുക്കി ജില്ലയിൽ പീരുമേട്, ആനയിറങ്കൽ ഡാം, മയിലാടുംപാറ, മൂന്നാർ, മലപ്പുറം ജില്ലയിലെ മുണ്ടേരി, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചേർത്തല, കോട്ടയം ജില്ലയിൽ വൈക്കം, പൂഞ്ഞാർ എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ച ശക്തമായ മഴ രേഖപ്പെടുത്തി.
ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ആഗസ്റ്റ് 16 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.