ആസാദി കാ അമൃത് മഹോത്സവം; പാർലമെൻറിൽ പ്രസംഗിക്കാൻ യുവജനങ്ങൾക്ക് അവസരം

മലപ്പുറം: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ദേശീയ നേതാക്കൾക്ക് ആദരമർപ്പിക്കുന്നതിനായി ഒക്ടോബർ രണ്ടിന് പാർലമെൻറിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനും പ്രസംഗിക്കാനും യുവജനങ്ങൾക്ക് അവസരം. ജില്ല, സംസ്ഥാന തല പ്രസംഗ മത്സരങ്ങൾ വഴിയാണ് പരിപാടിയിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുക.

ജില്ല തല പ്രസംഗ മത്സരത്തിൽ നെഹ്‌റു യുവ കേന്ദ്ര തെരഞ്ഞെടുക്കുന്ന ഒരാൾക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാന തല വിജയികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് ദേശീയ തലത്തിൽ അവസരം ലഭിക്കുക. ഒക്ടോബർ ഒന്നിന് 18നും 29 വയസ്സിനും പ്രായപരിധിയിലുള്ള മലപ്പുറം സ്വദേശികൾക്ക് മത്സരിക്കാം.

'ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജീവിതപാഠങ്ങളും പാരമ്പര്യവും' എന്ന വിഷയത്തിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ മൂന്നു മിനുട്ട് ദൈർഘൃള്ള മത്സരാർഥികളുടെ പ്രസംഗ വീഡിയോ സെപ്റ്റംബർ 15ന് വൈകീട്ട് അഞ്ചിന് മുമ്പായി ഗൂഗിൾ ഫോമിൽ അപ് ലോഡ് ചെയ്യണം. വിശദാംശങ്ങൾക്കും ഗൂഗിൾ ലിങ്ക് ലഭിക്കുന്നതിനും 9446378617 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - Opportunity for youth to speak in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.