തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കക എന്ന ലക്ഷ്യത്തോടെ കേരള പൊലീസിൻറെ ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നേറുന്നു. മയക്കുമരുന്ന് എന്ന തലമുറകളെ നശിപ്പിക്കുന്ന വിപത്തിന്റെ വ്യാപനത്തിനെതിരെ പൊലീസിന്റെ കർമ്മപദ്ധതി ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി വ്യാപക പരിശോധനകൾ നടത്തി 241 പേരെ അറസ്റ്റ് ചെയ്തു.
വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്നുകൾ കൈവശം വച്ചതിനും വിൽപന നടത്തിയതിനും 231 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തു. രാജ്യാന്തര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക മയക്ക് മരുന്നായ 0.110 ഗ്രാം എം.ഡി.എം.എ, 15.591കിലോ കഞ്ചാവ്, 0.00156 കിലോ ഹാഷിഷ് ഓയിൽ, 149 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു.
231 കേസുകളിൽ സ്‌മോൾ ക്വാണ്ടിറ്റിയായി 74 കേസുകളും മീഡിയം ക്വാണ്ടിറ്റിയായി ആറ് കേസുകളും കൊമേഴ്‌സ്യൽ ക്വാണ്ടിറ്റിയായി രണ്ട് കേസുകളും എൻ.ഡി.പി.എസ് ആക്‌ട് 27 പ്രകാരം 149 കേസുകളുമാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കോപ്‌റ്റ പ്രകാരം 110 കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
ജൂൺ അഞ്ചിന് പുലർച്ചെ 12.15 മണിയോടെ ചെർപ്പുളശേരി ഇടുതറയിൽ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 47.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മുഹമ്മദ് ഹാരിസ്, മുഹമ്മദ് ആഷിഫ്, മുഹമ്മദ് ആഷിക് എന്നിവരെ കേസിൽ അറസ്‌റ്റ് ചെയ്‌തു.
നാലിന് വൈകിട്ട് 7.05 ന് ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ അബാസ് സാക്കിറിന്റെ കൈവശം 50.990 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. പ്രതിയെ സംഭവസ്ഥലത്ത് അറസ്റ്റ് ചെയ്‌തു.
മയക്കുമരുന്നിനെതിരെ ശക്തമായ നടപടി തുടരും. മയക്കുമരുന്ന് സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഹെൽപ് ലൈൻ സംവിധാനങ്ങളിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
രഹസ്യ വിവരങ്ങൾ കൈമാറാനുള്ള നമ്പറുകൾ: 9497979794, 9497927797, വാട്ട്‌സ് ആപ്പ്: 9995966666.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.