സമൂഹ മാധ്യമത്തിൽ ഭീഷണിക്കുറിപ്പ്; അർജുൻ ആയങ്കിക്കെതിരെ കേസ്

കോ​ത​മം​ഗ​ലം: ത​ന്നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത കോ​ത​മം​ഗ​ലം പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ​യ്ക്കും സം​ഘ​ത്തി​നു​മെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ഭീ​ഷ​ണി കു​റി​പ്പു​മാ​യി അ​ർ​ജു​ൻ ആ​യ​ങ്കി.

സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണു​ന്ന​തി​ന് മു​ൻ​പു​ള്ള ദി​വ​സം പു​ന്നേ​ക്കാ​ട് റി​സോ​ർ​ട്ടി​ൽ​നി​ന്ന് ആ​യ​ങ്കി​യെ​യും സം​ഘ​ത്തെ​യും പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ‘‘ക​ള്ള​ക്കേ​സി​ന്റെ പേ​മാ​രി പെ​യ്താ​ലും ജ​യി​ലി​ൽ ക​യ​റി​യി​റ​ങ്ങി തൂ​ക്കം കു​റ​ഞ്ഞാ​ലും എ​ന്റെ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ജീ​വി​തം താ​റു​മാ​റാ​ക്കി​യ നി​ന്നോ​ട് ഞാ​ൻ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു, നീ ​സ​മാ​ധാ​ന​ത്തോ​ടെ പെ​ൻ​ഷ​ൻ വാ​ങ്ങി ശി​ഷ്ട​ജീ​വി​തം ന​യി​ക്കി​ല്ല. ഞാ​ൻ ച​ത്താ​ലും നി​ന്നെ​യ​തി​ന​നു​വ​ദി​ക്കി​ല്ല.!! മ​രി​ക്കാ​ത്ത സ്മ​ര​ണ​യോ​ടെ’’ എ​ന്നു പ​റ​ഞ്ഞാ​ണ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ന​മ്മ​ളെ​ല്ലാം പൊ​ന്നു​പോ​ലെ കൊ​ണ്ടു​ന​ട​ക്കു​ന്ന വ​ണ്ടി​ക​ൾ ഇ​ടി​ച്ചു​ക​യ​റ്റി​യും ഗ്ലാ​സ് പൊ​ട്ടി​ച്ചും ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് നീ​യും നി​ന്റെ ടീ​മും അ​നു​ഭ​വി​ക്കും എ​ന്നും കു​റി​പ്പി​ലു​ണ്ട്. ഒ​രു ക​ല്യാ​ണം കൂ​ടാ​ൻ വ​ന്ന ഞ​ങ്ങ​ളെ പു​ല​ർ​ച്ചെ നാ​ലു​മ​ണി​ക്ക് തീ​വ്ര​വാ​ദി​ക​ളെ പി​ടി​ക്കും പോ​ലെ പി​ടി​ച്ചെ​ന്നും കു​റി​പ്പി​ലു​ണ്ട്. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് കു​റി​പ്പി​ന് പി​ന്തു​ണ​യ​റി​ച്ച​ത്.

Tags:    
News Summary - Threatening post on social media; Case filed against Arjun Ayanki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.