സണ്ണിജോസഫ്

കെ.പി.സി.സി അധ്യക്ഷപദം ഒഴിയാൻ സന്നദ്ധത അറിയിച്ച് സണ്ണിജോസഫ്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷപദം ഒഴിയാൻ സന്നദ്ധത അറിയിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന ഉടനുണ്ടായേക്കും. ശനിയാഴ്ച ചേർന്ന കെ.പി.സി.സി വിശാലയോഗത്തിലാണ് സണ്ണി ജോസഫ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയായ സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നത്.

അഞ്ച് ഡി.സി.സി പ്രസിഡന്‍റുമാർ എം.എൽ.എമാരായിട്ടുണ്ട്. അവരും സ്ഥാനമൊഴിയാമെന്ന് അറിയിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ പുനഃസംഘടന നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ പുനഃസംഘടന നടത്തിയപ്പോൾ കേരളത്തിൽ നടത്താതിരുന്നത് തെരഞ്ഞെടുപ്പ് സാഹചര്യമുള്ളതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്കുൾപ്പെടെ നേരത്തെ ചില നീക്കങ്ങൾ ഗ്രൂപ്പുകൾ നടത്തിയിരുന്നു. അക്കാര്യങ്ങൾകൂടി പരിശോധിച്ചാകും എ.ഐ.സി.സി തീരുമാനം.

Tags:    
News Summary - Sunny Joseph offers to step down as KPCC president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.