ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി ലോക്ഭവനിലേക്ക് നടത്തിയ മാർച്ചിൽനിന്ന്

പരീക്ഷ നടത്തിപ്പിലെ വീഴ്ചകൾ: ധർമേന്ദ്ര പ്രധാൻ രാജിവെക്കണം -ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരുവനന്തപുരം: സി.ബി.എസ്.ഇ, നീറ്റ്, സി.യു.ഇ.ടി പരീക്ഷ നടത്തിപ്പുകളിലെ വീഴ്ചകളിൽ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി.ബി.എസ്.ഇ, എൻ.ടി.എ അടക്കം മുഴുവൻ ഏജൻസികളും പരാജയമാണ്. പരീക്ഷ നടത്തിപ്പുകളിലെ വീഴ്ചകളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാസിത് താനൂർ, രഞ്ജിത ജയരാജ്, ആഷിഖ് ടി എം, ഷാഹിൻ തൻസീർ എന്നിവർ സംസാരിച്ചു.

മ്യൂസിയം പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. ലോക്ഭവൻ കവാടത്തിൽ പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറുക കൂടി ചെയ്തതോടെ പോലീസ് 2 തവണ ജലപീരങ്കി പ്രയോഗിച്ചു. ടി.കെ. സഈദ്, ഗോപു തോന്നക്കൽ, അമീൻ റിയാസ്, ലബീബ് കായക്കൊടി, സാബിർ അഹ്സൻ, നഈമ, തസ്‌മീർ, നബീൽ എന്നിവർ നേതൃത്വം നൽകി.

 

Tags:    
News Summary - Fraternity Movement demands resignation of Dharmendra Pradhan over lapses in exam conduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.