ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സി.പി.എമ്മിന് നേരെ ഉയർത്തിയ ഡീൽ ആരോപണത്തിൽ വിശദീകരണം നൽകണമെന്ന് സി.പി.എം-ബി.ജെ.പിയുമായുള്ള ഡീൽ ആരോപണത്തിൽ ഇൻഡ്യ സഖ്യ യോഗത്തിന് മുമ്പ് കോൺഗ്രസ് വിശദീകരണം നൽകണമെന്നാണ് സി.പി.എം ആവശ്യം. സി.പി.എം-ബി.ജെ.പി ഡീൽ ആരോപണത്തിൽ തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്ക് കത്തയച്ചു. അതേസമയം, സി.പി.എമ്മിനെ പ്രതിനിധീകരിച്ച് യോഗത്തിൽ ജോൺ ബ്രിട്ടാസ് എം.പി പങ്കെടുക്കും
ഇൻഡ്യ സഖ്യത്തിലേക്ക് ഇനി തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കിയും മൂന്നാം മുന്നണി രൂപീകരണത്തിനുള്ള സാധ്യത തള്ളാതെയും ഡി.എം.കെ. ഉചിതമായ സമയത്ത് പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തീരുമാനമെടുക്കുമെന്ന് ഡി.എം.കെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു. കോൺഗ്രസ് ചെയ്ത കാര്യങ്ങൾ ഒരുകാലത്തും മറക്കാൻ സാധിക്കില്ലെന്നും ഡി.എം.കെ നേതാക്കൾ പറയുന്നു. ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിന് പിന്നാലെയാണ് ഡി.എം.കെയുടെ പ്രതികരണം.
പ്രതിപക്ഷ ഇൻഡ്യ സഖ്യത്തിന്റെ യോഗം എട്ടിന് ഡൽഹിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. തമിഴ്നാട്ടിൽ നേരിട്ട പരാജയത്തിനുശേഷം മുന്നണിയിൽനിന്ന് അകന്ന ഡി.എം.കെ യോഗത്തിൽ പങ്കെടുത്തേക്കില്ലെങ്കിലും കോണ്‍ഗ്രസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ ഭരണം പിടിച്ച വിജയ്യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം, പാലക്കാട് നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയെ വിജയിപ്പിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ അടക്കമുള്ള യു.ഡി.എഫ് നേതൃത്വമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്. യു.ഡി.എഫിന് ലഭിക്കുന്ന ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനാണ് എൻ.എം.ആർ. റസാഖ് എന്ന സ്വതന്ത്ര സ്ഥാനാർഥിയെ സി.പി.എം നിർത്തിയതെന്നാണ് കോൺഗ്രസ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.