വി.ഡി.സതീശനെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങൾ പാലിച്ചെന്ന് ഉമ്മൻചാണ്ടി

കൊല്ലം: വി.ഡി.സതീശനെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവായി നിശ്ചയിച്ചത് എല്ലാ എം.എൽ.എ മാരെയും ഹൈക്കമാൻഡ് പ്രതിനിധികൾ നേരിൽ കണ്ട ശേഷം കൈക്കൊണ്ട തീരുമാനമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചുള്ള തീരുമാനമാണിത്. ഇത് എല്ലാവരും അംഗീകരിക്കും. അദ്ദേഹം പറഞ്ഞു.

നേതാവ് ആരായിരിക്കണമെന്നതിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. തലമുറമാറ്റം ഗുണകരമാകുമെന്നതിൽ സംശയമില്ല. സംസ്ഥാനത്തെ പ്രതികൂല രാഷ്ട്രീയസാഹചര്യം തിരുത്താൻ ഒന്നിച്ചുശ്രമിക്കും.

കെ.പി.സി.സി പ്രസിഡൻറിനെ മാറ്റുന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് തീരുമാനിക്കും. അതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നിട്ടില്ല. മറ്റു വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു

Tags:    
News Summary - Oommen Chandy said that VD Satheesan was selected following the procedures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.