Posted On
date_range Updated On
date_range 'പിണറായിക്ക് ഭരണം; ബി.ജെ.പിക്ക് 7 സീറ്റ്'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മൻചാണ്ടി
ആലപ്പുഴ: കോൺഗ്രസ്-ബി.ജെ.പി ധാരണയുണ്ടെന്ന ആരോപണം തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആലപ്പുഴയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണാർഥം എത്തിയ ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ ഞാൻ വെല്ലുവിളിക്കുന്നു. ബി.ജെ.പിയും മാർക്സിസ്റ്റ് പാർട്ടിയും തമ്മിലാണ് ധാരണ. പിണറായിക്ക് തുടർഭരണവും ബി.ജെ.പിക്ക് ഏഴ് സീറ്റും എന്നതാണ് ധാരണയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ബി.ജെ.പിയും കോൺഗ്രസും തമ്മിലെ അതിർവരമ്പ് നേർത്ത് വരുകയാണെന്നും ഇരുവരും തമ്മിൽ വോട്ട് കച്ചവടമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.