ഡാനി കുര്യൻ
തിരുവല്ല: കടപ്രയിലെ സൈക്കിൾ മുക്കിൽ ഒന്നര വയസ്സുകാരൻ പമ്പയാറ്റിൽ മുങ്ങിമരിച്ചു. സൈക്കിൾമുക്ക് മണലേൽ പുത്തൻപറമ്പിൽ തോമസ് കുര്യൻ (മനോജ്)-ഷീജ ദമ്പതികളുടെ മകൻ ഡാനി കുര്യനാണ് വീടിന് സമീപത്തെ പമ്പയാറ്റിൽ വീണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കടവിന് സമീപം കളിപ്പാട്ടം കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചലിൽ മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് സബ് ഇൻസ്പെക്ടർ അഭിലാഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജീപ്പിൽ കുട്ടിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സഹോദരങ്ങൾ: റേച്ചൽ, എബിഗേൽ. നാഗ്പുരിൽ സ്ഥിരതാമസമാക്കിയ തോമസ് കുര്യനും കുടുംബവും കഴിഞ്ഞയാഴ്ചയാണ് സൈക്കിൾമുക്കിലെ കുടുംബവീട്ടിലെത്തിയത്. 13ന് മടങ്ങാനിരിക്കെയാണ് ഡാനിെൻറ അപ്രതീക്ഷിത വിയോഗം. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വളഞ്ഞവട്ടം ഐ.പി.സി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.