തിരുവനന്തപുരത്ത്​ ഡോക്​ടർക്ക്​ സിക സ്​ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്​ഥാനത്ത്​ സ്വകാര്യ ആശുപത്രിയിലെ ഡോക്​ടർക്ക്​ സിക സ്​ഥിരീകരിച്ചു. കോയമ്പത്തൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ്​ രോഗം കണ്ടെത്തിയത്​. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് ഇതുവരെ സിക വൈറസ് സ്ഥിരീകരിച്ചത്​.

ഇന്നലെ പൂന്തുറ സ്വദേശിക്കും ശാസ്തമംഗലം സ്വദേശിനിക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചത്.

പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ തന്നെ സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്‍റുകള്‍, ഫ്രിഡ്ജിന്‍റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവർ ചികിത്സ തേടണമെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​ ആവശ്യപ്പെട്ടു. 

Tags:    
News Summary - one more zika virus Case Reported in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.