Posted On
date_range Updated On
date_range തിരുവനന്തപുരം-ചെന്നൈ മെയിലിന് ഒരു ജനറൽ കോച്ചുകൂടി
കൊല്ലം: തിരുവനന്തപുരത്തുനിന്ന് ചെന്നൈ സെന്‍ററിലേക്കും തിരിച്ചുമുള്ള സൂപ്പർ ഫാസ്റ്റ് മെയിലിന് (12624, 12623) ഒരു ജനറൽ കോച്ചുകൂടി. നേരത്തേ മൂന്ന് ജനറൽ കോച്ചുകളുണ്ടായിരുന്നതാണ് മൂന്നുദിവസം മുമ്പ് നാലാക്കിയത്.
കൂടാതെ 12624 ട്രെയിനിന് തിരുവനന്തപുരം മുതൽ എറണാകുളം വരെ ഒരു ഡി-റിസർവ്ഡ് കോച്ചുമുണ്ട് (എസ് 7). ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ മന്ത്രിക്കും അധികൃതർക്കും നിവേദനം നൽകിയിരുന്നു.
പുതുതായി അനുവദിച്ച എറണാകുളം-കൊല്ലം മെമു സ്പെഷൽ ട്രെയിൻ നവംബർ 30വരെ എന്നത് രണ്ടാഴ്ചകൂടി നീട്ടിയെന്നും റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.