ന്യൂഡൽഹി/കൊല്ലം: കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര് യം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ഇതുസംബന്ധിച്ച അന്തിമ പര ിശോധന ഫലം ലഭിച്ചിട്ടില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമ ാണെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ രക്ത പരിശോധനയ ിലാണ് കൊറോണ ബാധ കണ്ടെത്തിയത്. ചൈനയിൽ നിന്നെത്തിയ ആൾക്കാണ് പുതിയതായി രോഗ ബാധ റിപ്പോർട്ട് ചെയ്തതെന്ന് പ്രസ് ഇൻഫ ർമേഷൻ ബ്യൂറോയുടെ വാർത്താകുറിപ്പിൽ പറയുന്നു. രോഗബാധിതനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തിക രമാണ്.
കൊറോണ വ്യാപനം തടയാനുള്ള നടപടികളിൽ പൊതുജനം സർക്കാറുമായി സഹകരിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. പുനെ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം സംസ്ഥാനത്തിന് ലഭിച്ചാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ. എന്നാൽ, മുൻകരുതലെന്ന നിലയ്ക്ക് സൂക്ഷ്മനിരീക്ഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 24ന് ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിക്കാണ് വൈറസ് ബാധ സംശയിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള വിദ്യാർഥിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കൊറോണ ലക്ഷണങ്ങളുള്ളവർ സർക്കാറുമായി സഹകരിക്കണം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ അധികൃതരെ വിവരമറിയിക്കാതെ പുറത്ത് പോകരുതെന്നും മന്ത്രി പറഞ്ഞു.
Second positive case of Novel Coronavirus has been found, in Kerala. The patient has a travel history from China. The patient has been kept in isolation in the hospital; is stable and is being closely monitored. pic.twitter.com/kThna0HiCP
— ANI (@ANI) February 2, 2020
നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. വിദ്യാർഥി ഭക്ഷണം കഴിക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
തൊണ്ടവേദനക്കും ചുമക്കും കുറവുണ്ട്. പെൺകുട്ടിയുടെ രണ്ടാമത്തെ സാംബിൾ പരിശോധനക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലുള്ള പെൺകുട്ടിക്ക് പുറമെ കുടുംബാംഗങ്ങളും 28 ദിവസം നിരീക്ഷണത്തിലായിരിക്കും. അടുത്ത മുറിയിൽ കുട്ടിയുടെ അമ്മ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. ഇവർക്ക് ഡോക്ടർമാരുടെ അനുമതിയോടെ ഇടക്ക് സുരക്ഷിത വസ്ത്രങ്ങൾ ധരിച്ച് മകളെ കാണാൻ അവസരം നൽകുന്നുണ്ട്.
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തിയ 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1723 പേര് വീടുകളിലും 70 പേര് വിവിധ ആശുപത്രികളിലുമാണ്. രോഗം സംശയിക്കുന്നവരുടെ 39 സാമ്പിളുകൾ പുണെയിലെ എൻ.ഐ.വിയിൽ പരിശോധനക്കയച്ചു. ഇതിൽ 23 സാമ്പിളുകളുടെ പരിശോധനഫലം നെഗറ്റീവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.