എം.എസ്. വിശ്വനാഥ്

വയനാട്ടിൽ ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു

കൽപറ്റ: വയനാട്ടിൽ ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കൽപറ്റയിൽ വാർത്താസമ്മേളനത്തിലാണ് എം.എസ്. വിശ്വനാഥൻ രാജിപ്രഖ്യാപിച്ചത്.

ബത്തേരിയിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ് രാജി പ്രഖ്യാപനം. കുറുമ വിഭാഗത്തിൽപെട്ടയാളെ ബത്തേരിയിൽ സ്ഥാനാർഥിയാക്കണമെന്ന് സമുദായാംഗമായ വിശ്വനാഥൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് രാജി പ്രഖ്യാപനം.

ബത്തേരിയിൽ ഇദ്ദേഹം എൽ.ഡി.എഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് സൂചനകൾ.

Tags:    
News Summary - one more congress leader resigned in wayanadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.