കുരങ്ങുപനി ബാധിച്ച വീട്ടമ്മ മരിച്ചു

കൽപ്പറ്റ​: കുരങ്ങുപനി ബാധിച്ച്​ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മര ിച്ചു. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ വരുന്ന കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ രാജുവി​​​െൻറ ഭാര്യ മീനാക്ഷി (48) ആണ് മരിച്ചത്.

മാര്‍ച്ച് അഞ്ചിന് രോഗബാധയെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സ തേടുകയും അസുഖം മൂര്‍ഛിച്ചതിനാല്‍ ആറാം തീയതി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ഞായറാഴ്​ച വൈകുന്നേരത്തോടെയാണ്​ മരിച്ചത്​.

വയനാട് ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി മൂലം മരണപ്പെട്ട ആദ്യ രോഗിയാണ് മീനാക്ഷി. ഇന്നലെ വരെ 13 പേരാണ് കുരുങ്ങുപനി ബാധ മൂലം ചികിത്സ തേടിയത്. ഇതില്‍ 11 പേരും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ളവരാണ്. മറ്റ് രണ്ട് പേര്‍ കുറുക്കന്‍മൂല, പാക്കം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്നവരാണ്. കഴിഞ്ഞ വര്‍ഷം 2 പേരാണ് ജില്ലയില്‍ കുരങ്ങുപനി മൂലം മരിച്ചത്.

Tags:    
News Summary - one death by KFD virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.