ഓണം വാരാഘോഷം ഇത്തവണ ഹരിത ഓണം, മാലിന്യരഹിത ആഘോഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഗ​സ്റ്റ് 24 മു​ത​ൽ 30 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ പൂ​ർ​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന്​ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​മ്മ​റ്റി അി​യി​ച്ചു.

‘ഹ​രി​ത ഓ​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ മാ​ലി​ന്യ​ര​ഹി​ത ഓ​ണാ​ഘോ​ഷ​ത്തി​നു​ള്ള മാ​ര്‍ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. ഘോ​ഷ​യാ​ത്ര​ക്കാ​യി ത​യാ​റാ​ക്കു​ന്ന ഫ്ലോ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ തെ​ർ​മോ​കോ​ൾ, പി.​വി.​സി, ഫ്ലെ​ക്സ്, മ​ൾ​ട്ടി​ലെ​യ​ർ പ്ലാ​സ്റ്റി​ക് എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

കോ​ട്ട​ൺ തു​ണി, ച​ണം, പേ​പ്പ​ർ തു​ട​ങ്ങി​യ പ്ര​കൃ​തി​സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് നി​ർ​മി​ക്കു​ന്ന മി​ക​ച്ച ഫ്ലോ​ട്ടു​ക​ൾ​ക്കാ​ണ് സ​മ്മാ​ന നി​ർ​ണ​യ​ത്തി​ൽ മു​ൻ​ഗ​ണ​ന. കാ​ണി​ക​ൾ​ക്കാ​യി ഡി​സ്പോ​സി​ബി​ൾ ഗ്ലാ​സ് ഒ​ഴി​വാ​ക്കി സ്റ്റീ​ൽ ഗ്ലാ​സു​ക​ളും വാ​ട്ട​ർ കി​യോ​സ്കു​ക​ളും സ​ജ്ജ​മാ​ക്കും. ഫ്ലോ​ട്ടു​ക​ൾ പൊ​ളി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ൻ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ക്ക​ണം.

പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്നം, പേ​പ്പ​ര്‍ ക​പ്പ്, പ്ലാ​സ്റ്റി​ക് ക​പ്പും പ്ലേ​റ്റും, തെ​ര്‍മോ​ക്കോ​ള്‍ പ്ലേ​റ്റ്, നി​രോ​ധി​ത ഫ്ല​ക്സ് ഉ​ൽ​പ​ങ്ങ​ള്‍, പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ള്‍, പ്ലാ​സ്റ്റി​ക് ക​റി ക​വ​ർ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. 

പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ​ക്കും പ്ലേ​റ്റു​ക​ൾ​ക്കും വി​ല​ക്ക്

ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളി​ൽ ഡി​സ്പോ​സി​ബി​ൾ ക​പ്പ്, പ്ലേ​റ്റ് എ​ന്നി​വ​ക്ക് ക​ർ​ശ​ന നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തും. ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലേ​റ്റു​ക​ളും സ്റ്റീ​ൽ ഗ്ലാ​സു​ക​ളും മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഐ​സ്ക്രീം, സ്നാ​ക്സ് എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബൗ​ളു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. സ്റ്റാ​ളു​ക​ളി​ൽ​നി​ന്ന് ആ​ഹാ​രം പാ​ഴ്സ​ൽ ന​ൽ​കു​ന്ന​തി​ന് പ്ര​കൃ​തി സൗ​ഹൃ​ദ പാ​ത്ര​ങ്ങ​ൾ, ഫു​ഡ് ഗ്രേ​ഡ് ക​ണ്ടെ​യ്ന​റു​ക​ൾ എ​ന്നി​വ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് നി​ക്ഷേ​പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ ബി​ന്നു​ക​ൾ സ്റ്റാ​ളു​ക​ളി​ൽ സ്ഥാ​പി​ക്ക​ണം. നി​യ​മ​ലം​ഘ​നം പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ക്കും

വ്യാ​പാ​രി​ക​ൾ തു​ണി, പേ​പ്പ​ർ സ​ഞ്ചി​ക​ൾ ക​രു​ത​ണം

ട്രേ​ഡ് ഫെ​യ​റു​ക​ളി​ലും എ​ക്സി​ബി​ഷ​നു​ക​ളി​ലും പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കും. വ്യാ​പാ​രി​ക​ൾ തു​ണി അ​ല്ലെ​ങ്കി​ൽ പേ​പ്പ​ർ സ​ഞ്ചി​ക​ൾ കൗ​ണ്ട​റു​ക​ളി​ൽ ക​രു​ത​ണം. മാ​ലി​ന്യം ത​രം​തി​രി​ക്കാ​തെ ന​ൽ​കു​ന്ന വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് അ​ധി​ക തു​ക പി​ഴ​യാ​യി ഈ​ടാ​ക്കും.

പി.​വി.​സി ഫ്ല​ക്സു​ക​ൾ​ക്ക് അ​നു​മ​തി​യി​ല്ല

വേ​ദി​ക​ളി​ലും സ്റ്റാ​ളു​ക​ളി​ലും സ്ഥാ​പി​ക്കു​ന്ന ബാ​ന​റു​ക​ളും ബോ​ർ​ഡു​ക​ളും കോ​ട്ട​ൺ തു​ണി​യി​ലോ അം​ഗീ​കൃ​ത പോ​ളി എ​ത്തി​ലി​ൻ വ​സ്തു​ക്ക​ളി​ലോ ആ​യി​രി​ക്ക​ണം. അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ക്കു​ന്ന ബാ​ന​റു​ക​ൾ നീ​ക്കം ചെ​യ്യും.

വേ​ദി​ക​ളി​ൽ മാ​ലി​ന്യ സം​ഭ​ര​ണ​ത്തി​നാ​യി ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ​ക്ക് പ​ച്ച നി​റ​ത്തി​ലു​ള്ള ബി​ന്നു​ക​ളും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ​ക്ക് നീ​ല നി​റ​ത്തി​ലു​ള്ള ബി​ന്നു​ക​ളും സ്ഥാ​പി​ക്കും. വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഓ​ണം വ​രാ​ഘോ​ഷം ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ സ​ബ്ക​മ്മ​റ്റി ചെ​യ​ര്‍മാ​ന്‍ വി. ​മു​ര​ളീ​ധ​ര​ന്‍ എം.​എ​ൽ.​എ, ക​ണ്‍വീ​ന​ര്‍ ബി​നു ഫ്രാ​ന്‍സി​സ്, കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ആ​ർ. ഗോ​പ​ൻ, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജെ. ​മു​ഹ​മ്മ​ദ് ഷാ​ഫി, ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Onam Celebrations: Green Onam, Waste-Free Festivities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.