ദൃശ്യങ്ങള്‍ പകർത്തിയത് പരാതി നല്‍കാന്‍; പ്രചരിച്ചതെങ്ങനെയെന്ന് അറിയി​ല്ല - വി.വി. മനോജ്

ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്പിൽ ഓമനക്കുട്ടൻ പണപ്പിരിവ്​ നടത്തുന്ന ദൃശ്യം പ്രചരിച്ചതിനെക്കുറിച്ച്​ അന്വേഷ ിച്ച്​ സത്യം പുറത്തുകൊണ്ടുവരണമെന്ന്​ ദൃശ്യം മൊബൈലിൽ പകർത്തിയയാൾ. ചെയ്യാത്ത തെറ്റി​​െൻറ പേരിൽ തന്നെ ക്രൂശി ക്കാൻ ശ്രമം നടക്കുന്നതായും ദ​ൃശ്യം പകർത്തിയ ചേർത്തല തെക്കുപഞ്ചായത്ത്​ പട്ടികജാതി കമ്യൂണിറ്റി ഹാളിലെ അന്തേവാസിയായിരുന്ന വി.വി. മനോജ്, അമ്മ പത്മാക്ഷി എന്നിവർ പറഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഓമനക്കുട്ടന്‍ കഴിഞ്ഞ ദിവസം കലക്​ടറോട്​ ആവശ്യപ്പെട്ടിരുന്നു.

തെക്ക് പഞ്ചായത്തിലെ മറ്റൊരു കോളനിയായ വിവിഗ്രാമിൽ താമസിക്കുന്ന പത്മാക്ഷിയോടൊപ്പം മറ്റു നാലു കുടുംബങ്ങൾ കൂടി കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ താമസത്തിനെത്തിയിരുന്നു. ആദ്യമായാണ് ഇവർ ഈ ക്യാമ്പിൽ അന്തേവാസികളായെത്തുന്നത്​. മറ്റു കുടുംബങ്ങളോടൊപ്പം വീട്ടിലേക്ക്​ മടങ്ങാൻ ഒരുങ്ങുമ്പോഴാണ് വൈദ്യുതി ചാർജ് നൽകുന്നതിനായി ഓമനക്കുട്ടൻ അമ്മയോട്​ പിരിവു ചോദിച്ചത്​. ഇത്​ മനോജ് ഫോണിൽ പകർത്തിയതാണ് പിന്നീട്​ സാമൂഹമാധ്യമങ്ങളിൽ പടർന്നത്​.

പരാതി നല്‍കാന്‍ വേണ്ടിമാത്രം പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിച്ചതെങ്ങനെയെന്ന് അറിയി​ല്ല. ദൃശ്യം വിവാദമായതോടെ അജ്ഞാതന്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. ഇതിനെതിരെ പരാതി നല്‍കുമെന്നും ഇവർ പറഞ്ഞു. സേവാഭാരതി പ്രവര്‍ത്തകൻ എസ്. ശങ്കരന്‍കുട്ടിയും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - omanakuttan issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.