ഒ.ബി.സി സംവരണത്തിന്‍റെ മറവിൽ മതസംവരണം അനുവദിക്കില്ലെന്ന് ബി.ജെ.പി

തി​രു​വ​ന​ന്ത​പു​രം: ഒ.​ബി.​സി സം​വ​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ സം​സ്ഥാ​ന​ത്ത്​ മ​ത​സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും യു.​ഡി.​എ​ഫ്​ പ്രീ​ണ​ന രാ​ഷ്ട്രീ​യം പു​റ​ത്തെ​ടു​ത്താ​ൽ എ​തി​ർ​ക്കു​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ൽ ബി.​ജെ.​പി. സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച രാ​ഷ്ട്രീ​യ ​പ്ര​മേ​യ​ത്തി​ലൂ​ടെ​യാ​ണ്​ പാ​ർ​ട്ടി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. സം​വ​ര​ണം എ​ന്ന​ത്​ ഒ.​ബി.​സി, എ​സ്​​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള​താ​ണ്. അ​ത്​ മ​താ​ധി​ഷ്ഠി​ത സം​വ​ര​ണ​മാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​നെ എ​തി​ർ​ക്കു​മെ​ന്ന്​ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും നി​യു​ക്​​ത എം.​എ​ൽ.​എ​യു​മാ​യ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ യോ​ഗ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. ഭ​ര​ണ​ഘ​ട​ന​യെ അ​ടി​സ്ഥാ​ന​മാ​ക്കി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​വ​ർ മു​സ്​​ലിം ലീ​ഗി​ന്‍റെ​യും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ​യും സ​മ്മ​ർ​ദ​ത്തി​ൽ ക​ള്ള​ക്ക​ളി ന​ട​ത്തി ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ മാ​ത്രം നേ​ട്ട​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ എ​തി​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ല്ലാ​വ​ർ​ക്കും നീ​തി ആ​രോ​ടു​മി​ല്ല പ്രീ​ണ​നം എ​ന്ന​താ​ണ്​ ബി.​ജെ.​പി ന​യം. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ പ്രീ​ണ​ന​ന​യം പു​റ​ത്തെ​ടു​ത്താ​ൽ നേ​രി​ടും. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യും മു​സ്​​ലിം ലീ​ഗും തീ​രു​മാ​നി​ക്കു​ന്ന ന​യ​ങ്ങ​ളും യു.​പി.​എ സ​ർ​ക്കാ​റി​ന്​ സ​മാ​ന​മാ​യ അ​ഴി​മ​തി​യു​മാ​യി​രി​ക്കും വ​രാ​നി​രി​ക്കു​ന്ന കേ​ര​ള ഭ​ര​ണ​മെ​ന്നും ബി.​ജെ.​പി നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി. ഇ​തി​ൽ കേ​ര​ള ജ​ന​ത​ക്ക്​ ആ​ശ​ങ്ക​യു​ണ്ടെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന​വ​ര്‍ക്ക്​ സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ക, ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ പ്ര​തി​ക​ള്‍ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കു​ക, കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളെ മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും ല​ഹ​രി​വ്യാ​പ​ന​ത്തി​ല്‍ നി​ന്നും മോ​ചി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും നേ​തൃ​യോ​ഗം പാ​സാ​ക്കി​യ രാ​ഷ്‌​ട്രീ​യ പ്ര​മേ​യ​ത്തി​ലു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി​ക്ക് ഉ​ണ്ടാ​യ​ത് ച​രി​ത്ര​നേ​ട്ട​മാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നൊ​പ്പം പ​ല സീ​റ്റു​ക​ളി​ലും എ​ൻ.​ഡി.​എ പ്ര​ക​ട​നം മോ​ശ​മാ​യ​തി​ൽ വി​മ​ർ​ശ​ന​വും യോ​ഗ​ത്തി​ലു​ണ്ടാ​യി. നേ​താ​ക്ക​ളി​ൽ ചി​ല​ർ ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ണ്ഡ​ലം മാ​റി​ മ​ൽ​സ​രി​ക്കു​ന്ന​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​മു​ണ്ടാ​യി. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന മു​സ്​​ലിം സം​ഘ​ടി​ത നീ​ക്ക​ങ്ങ​ൾ അ​തി​ജീ​വി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും യോ​ഗ​ത്തി​ലു​ണ്ടാ​യി.

പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് രാ​ഷ്‌​ട്രീ​യ പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. പി.​എം. ശ്രീ, ​ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്, പി.​എം.​ആ​വാ​സ് അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​പ​ദ്ധ​തി​ക​ളെ​യാ​ണ് പ​രാ​മ​ർ​ശി​ച്ച​ത്. രാ​ഷ്‌​ട്രീ​യം മാ​റ്റി​വെ​ച്ച് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നു​ള്ള ആ​ർ​ജ​വം സ​ർ​ക്കാ​ർ കാ​ണി​ക്ക​ണം - യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - BJP will not allow religious reservation under the guise of OBC reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.