മുനമ്പം ഭൂമി ഉമീദ്​ പോർട്ടലിൽ ഉൾപ്പെടുത്തിയതിനെതിരെ ക്രൈസ്തവ സംഘടനയുടെ ഹരജി

കൊ​ച്ചി: മു​ന​മ്പം ഭൂ​മി വ​ഖ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘ഉ​മീ​ദ്’ പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ക്രൈ​സ്ത​വ സം​ഘ​ട​ന​യു​ടെ ഹ​ര​ജി. വ​ഖ​ഫ് ബോ​ർ​ഡി​ൽ ര​ണ്ട് അ​മു​സ്‍ലിം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ച​ട്ടം പാ​ലി​ക്കാ​തെ ഒ​ഴി​ച്ചി​ട്ട​ത​ട​ക്കം ചോ​ദ്യം ചെ​യ്ത്​ അ​സം​ബ്ലി ഓ​ഫ് ക്രി​സ്ത്യ​ൻ ട്ര​സ്റ്റ് സ​ർ​വി​സ​സ് (ആ​ക്ട്സ്) ആ​ണ് പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കി​യ​ത്. ഹ​ര​ജി അ​ടു​ത്ത ദി​വ​സം കോ​ട​തി പ​രി​ഗ​ണി​ക്കും.

നി​യ​മ വി​രു​ദ്ധ​മാ​യാ​ണ്​ മു​ന​മ്പ​ത്തെ ഭൂ​മി ഉ​മീ​ദ് പോ​ർ​ട്ട​ലി​ൽ ഉ​​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. മു​ത​വ​ല്ലി​യാ​ണ് ഉ​മീ​ദ് പോ​ർ​ട്ട​ലി​ൽ ഭൂ​മി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്. മു​ന​മ്പ​ത്തെ ഭൂ​മി​യി​ലെ താ​മ​സ​ക്കാ​രി​ലേ​റെ​യും മു​സ്​​ലിം​ക​ള​ല്ലാ​ത്ത​വ​രാ​ണ്. അ​തി​നാ​ൽ, പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ന​ട​പ​ടി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം.

ന​ട​പ​ടി തെ​റ്റാ​ണെ​ന്ന്​ ഉ​ത്ത​ര​വി​ടു​ക​യും വേ​ണം. ര​ണ്ട് അം​ഗ​ങ്ങ​ളു​ടെ ത​സ്തി​ക ഒ​ഴി​ച്ചി​ട്ട് വ​ഖ​ഫ് ബോ​ർ​ഡ്​ പു​നഃ​സം​ഘ​ടി​പ്പി​ച്ച ന​ട​പ​ടി റ​ദ്ദാ​ക്ക​ണം. ര​ണ്ട് അ​മു​സ്‍ലിം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​തെ​യു​ള്ള പു​നഃ​സം​ഘ​ട​ന വ​ഖ​ഫ് നി​യ​മ​ത്തി​ന് എ​തി​രാ​ണെ​ന്നും​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

അതേസമയം, മുനമ്പത്തെ വഖഫ് ഭൂമി ചട്ടങ്ങൾക്ക് വിരുദ്ധമായി വിൽപന നടത്തിയതിനൊപ്പം പ്രദേശത്തെ സർക്കാർ പുറമ്പോക്കും റീ സർവേയിൽ ചേർത്ത് പട്ടയഭൂമിയാക്കി വൻ ക്രമക്കേട് നടത്തിയതായ രേഖകൾ പുറത്തുവന്നു. റവന്യു, റീസർവേ വകുപ്പുകളുടെ ഒത്താശയോടെ ആസൂത്രിത അഴിമതി നടന്നതായി തെളിയിക്കുന്ന വിവരാവകാശ രേഖകൾ സഹിതമുള്ള പരാതി മുഖ്യമന്ത്രി വി.ഡി സതീശന്‍റെയും വഖഫ് മന്ത്രി എൻ. ശംസുദ്ദീന്‍റെയും മുന്നിലെത്തി. രണ്ടാംഘട്ടമായി കൂടുതൽ തെളിവുകൾ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പരാതിക്കാർ.

1998 ഡിസംബർ 19ലെ കച്ചവട ഉടമ്പടിയിലൂടെ, ഫാറൂഖ് കോളജ് ചുമതലപ്പെടുത്തിയ എറണാകുളത്തെ അഭിഭാഷകൻ പോൾ വഴി പല കാലങ്ങളിലായി നടത്തിയ വിൽപനയിൽ, സിദ്ദീഖ് സേട്ട് വഖഫായി നൽകിയ ഭൂമിക്ക് പുറമെ സർക്കാർ പുറമ്പോക്കും ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. പോളിന്‍റെ താൽപര്യപ്രകാരം പുറമ്പോക്ക് ഭൂമി കോളജിന്‍റെ പേരിൽ ചേർത്ത്, റീസർവേയിൽ വ്യാജ പട്ടയം ചമച്ച് പലർക്കായി വിറ്റുവെന്ന ഗുരുതര പരാതിയാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്. 

Tags:    
News Summary - Christian Group Moves High Court Against Munambam Land's Portal Listing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.