മനുഷ്യ-വന്യജീവി സംഘർഷം: വനം വകുപ്പ്​ ശാസ്ത്രീയ പഠനത്തിന്

തൊ​ടു​പു​ഴ: മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണം വ​ന​വി​സ്തൃ​തി​യി​ലും കൂ​ടു​ത​ലാ​ണോ എ​ന്ന​റി​യാ​ൻ വ​നം വ​കു​പ്പ്​ ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​നൊ​രു​ങ്ങു​ന്നു. കേ​ര​ള​ത്തി​ലെ കാ​ടു​ക​ളി​ലെ വ​ന്യ​ജീ​വി​ക​ളു​ടെ വാ​ഹ​ക ശേ​ഷി സം​ബ​ന്ധി​ച്ച് ഡെ​റാ​ഡൂ​ണി​ലെ വൈ​ൽ​ഡ്​ ലൈ​ഫ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​കും പ​ഠ​നം.

വ​ന്യ​ജീ​വി സം​ഘ​ർ​ഷം കു​റ​ക്കാ​ൻ ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഫ​ല​പ്രാ​പ്​​തി​യി​ലെ​ത്താ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നാ​ണ്​ വ​നം വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്​ ഏ​ഴ്​ പേ​രാ​ണ്​ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

21,15,615 രൂ​പ​യു​ടെ കൃ​ഷി നാ​ശം സം​ഭ​വി​ച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണം കു​റ​ക്കാ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​വും ആ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​യും ഏ​കോ​പി​പ്പി​ച്ച്​ വ​നം വ​കു​പ്പ്​ വി​ഷ​ൻ 2031 എ​ന്ന ദീ​ർ​ഘ കാ​ല ന​യ രേ​ഖ ത​യാ​റാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച്​ വ​രി​ക​യാ​ണെ​ന്ന് വ​നം വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തീ​വ സം​ര​ക്ഷ​ണ പ്രാ​ധാ​ന്യ​മു​ള്ള​തും വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളാ​യ ക​ടു​വ, കാ​ട്ടാ​ന, വ​ര​യാ​ട്, ക​ഴു​ക​ൻ എ​ന്നി​വ​യു​ടെ ക​ണ​ക്കെ​ടു​പ്പ് നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ കേ​ര​ള​ത്തി​ലെ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് നാ​ല് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ന​ട​ത്തു​ന്ന​ത്. അ​വ​സാ​ന​മാ​യി 2022 ലാ​ണ് ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തു​പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 213 ക​ടു​വ​ക​ളാ​ണു​ള്ള​ത്.

2026 ലെ ​ക​ണ​ക്കെ​ടു​പ്പ് പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രു​ന്നു. 2024 ൽ ​ന​ട​ത്തി​യ കാ​ട്ടാ​ന ക​ണ​ക്കെ​ടു​പ്പി​ൽ (ബ്ലോ​ക്ക് കൗ​ണ്ട് രീ​തി) സം​സ്ഥാ​ന​ത്ത് 1,793 കാ​ട്ടാ​ന​ക​ളാ​ണു​ള്ള​ത്. 2025 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 1365 വ​ര​യാ​ടു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 841 എ​ണ്ണ​വും ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ലാ​ണ്.

വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ഴു​ക​ന്മാ​രു​ടെ ക​ണ​ക്കെ​ടു​പ്പ് 2023, 2025 വ​ർ​ഷ​ങ്ങ​ളി​ൽ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. 2025 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ 379 ക​ഴു​ക​ന്മാ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Kerala to Launch Scientific Study on Human-Wildlife Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.