ആദിവാസികൾക്ക് 3,19,156 ഹെക്ടർ വനഭൂമിയിൽ സാമൂഹിക അവകാശം നൽകി -ഒ.ആർ കേളു

കോഴിക്കോട്: സാമൂഹിക അവകാശം വഴി 261 അപേക്ഷകൾക്കായി ആകെ 3,19,156 ഹെക്ടർ വനഭൂമി ലഭ്യമാക്കിയെന്ന് മന്ത്രി ഒ.ആർ. കേളു നിയമസഭയെ രേഖാമൂലം അറിയിച്ചു. സാമൂഹിക അവകാശത്തിനായി സമർപ്പിക്കപ്പെട്ട 280 അപേക്ഷകൾ കൂടി തീർപ്പ് കൽപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.

വനാവകാശ നിയമം 2006 പ്രകാരം പരമ്പരാഗതമായി അനുഭവിച്ചു പോരുന്ന ഏത് തരം സമൂഹാവകാശങ്ങളും (വന്യമൃഗങ്ങളെ നായാടാനുള്ള അവകാശം ഒഴികെ) ഈ നിയമപ്രകാരം അനുവദനീയമാണ്.

ചെറുകിട വനവിഭവങ്ങൾ (സ്വന്തം ആവശ്യത്തിനും സംസ്കരിച്ചോ I അല്ലാതെയോ വിപണനം ചെയ്യാനുമുള്ള അവകാശം), മത്സ്യം തുടങ്ങിയ മറ്റ് ജലവിഭവങ്ങൾ, കന്നുകാലി മേക്കൽ, ദേശാടനവുമായി ബന്ധപ്പെട്ട അവകാശങ്ങൾ എന്നിവയുണ്ട്.

പ്രാക്തന ഗോത്ര വിഭാഗങ്ങൾക്കും മറ്റപൂർവ്വ- കാർഷിക സമൂഹങ്ങൾക്കും അവരുടെ ആവാസ മേഖലകളിൽ സ്വന്തമായി വ്യാപരിക്കുന്നതിനുള്ള അവകാശം. പരമ്പരാഗതമായി സംരക്ഷിച്ചുപോരുന്ന ജൈവവൈവിധ്യാനുബന്ധിയായതും അല്ലാത്തതുമായ വനവിഭവങ്ങളും മറ്റ് പാരമ്പര്യ അറിവുകളും സമൂഹത്തിൻറെ പൊതുസ്വത്തായി വെക്കുവാനുള്ള അവകാശമുണ്ട്.

സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള ഏത് തരം അവകാശങ്ങളും (പരമ്പരാഗതവും സാമുദായികവുമായ) വനവാസികൾക്ക് ലഭ്യമാണ്. സാമൂഹിക വനാവകാശം ലഭിച്ച ഉന്നതികളിൽ പട്ടികവർഗ വകുപ്പ് വഴിയും, ഫിഷറീസ്, കൃഷി വകുപ്പുകളുമായി ചേർന്ന് ജീവനോപാധി പദ്ധതികൾ നടപ്പിലാക്കാൻ വകുപ്പ് ഉദ്ദേശിക്കുന്നു.

തൃശ്ശൂർ ജില്ലയിൽ ഒമ്പത് സാമൂഹിക വനവിഭവ മേഖലാ പരിപാലന കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും കെ. ബാബു, കെ.യു. ജനീഷ് കുമാർ, കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, പിടി.എ റഹീം എന്നവർക്ക് മന്ത്രി മറുപടി നൽകി. 

Tags:    
News Summary - O. R. Kelu gave social rights to the tribals in 3,19,156 hectares of forest land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.