Posted On
date_range Updated On
date_range കന്യാസ്ത്രീയെ ബിഷപ്പ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് എഫ്.െഎ.ആർ
കൊച്ചി: ബിഷപ്പ് ഫ്രാേങ്കാ മുളക്കൽ പരാതിക്കാരിയായ കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് എഫ്.െഎ.ആർ. പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ച എഫ്.െഎ.ആറിലാണ് കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉള്ളത്.
കന്യാസ്ത്രീക്കെതിരായ ആദ്യ പീഡനം നടന്നത് 2014 മെയ് അഞ്ചിനാണ്. പീഡനവിവരം പുറത്ത് പറയരുതെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും എഫ്.െഎ.ആറിൽ പറയുന്നു. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഫ്രാേങ്കാ മുളക്കൽ കന്യാസ്ത്രീയെ 13 തവണ പീഡനത്തിനിരയാക്കിയെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച എഫ്.െഎ.ആറിൽ വ്യക്തമാക്കുന്നു.
കേസിെൻറ ഭാഗമായി 81 സാക്ഷികളെ വിസ്തരിച്ചുവെന്നും 34 രേഖകൾ പിടിച്ചെടുത്തുവെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.