കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് വി.ഡി സതീശൻ: തെരച്ചിലിൽ ഉദാസീനത കാണിച്ചെന്ന വാദം തള്ളി

തിരുവനന്തപുരം: നീണ്ടകരയിലെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ കുടുംബത്തെ വീട്ടിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശനും വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണും. കാണാതായവരെ കണ്ടെത്താൻ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തിവരികയാണെന്നും കുടുംബത്തിന് വേണ്ട സഹായം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങളിൽ മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സംവിധാം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടക്കം മുതൽ ശക്തമായ തെരച്ചിൽ നടത്തിയിരുന്നുവെന്നും സർക്കാർ ഉദാസീനത കാണിച്ചുവെന്ന ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളെക്കൊണ്ട് ചെയ്യാവുന്നതെല്ലാം മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗതമിനെ കാണാതായി 11 ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി 11ാം ദിവസവും തെരച്ചിൽ തുടരുകയാണ്. വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളികളുടെ വീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദൂൾ ഗഫൂറും സന്ദർശിച്ചു.

Tags:    
News Summary - V.D. Satheesan visits the house of Gautham Krishna, who went missing at sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.