'മുസ്‍ലിം ലീഗിന് സവർക്കറെ ഇഷ്ടമല്ലെങ്കിൽ ടിപ്പു സുൽത്താനെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കൂ'; തങ്ങളെ പ്രകോപിപ്പിക്കരുതെന്ന് രാജീവ് ചന്ദ്രശേഖർ

സവർക്കർ വിവാദവും വന്ദേമാതര ഗാനാലാപനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രാഷ്ട്രീയ പോരുകൾ കനക്കുകയാണ്. കാസർകോട്ടെ സ്കൂളിൽ നടന്ന ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെക്കുറിച്ചുള്ള ഒരു വിവാദ ചോദ്യത്തെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവമാണ് പുതിയ വാക്പോരുകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ മുസ്‍ലിം ലീഗ് ഇടപെടരുതെന്നും അനാവശ്യമായ പ്രകോപനങ്ങൾക്ക് മുതിരരുത് എന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്‍റെ പോസ്റ്റ്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന വ്യക്തിയാണ് വീർ സവർക്കറെന്നും അദ്ദേഹത്തെക്കുറിച്ച് അനാവശ്യമായി വിവാദമുണ്ടാക്കാൻ ലീഗ് ശ്രമിക്കേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുസ്‍ലിം ലീഗിന് സവർക്കറെ ഇഷ്ടമല്ലെങ്കിൽ ടിപ്പു സുൽത്താനെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ചരിത്രം വളച്ചൊടിക്കാനോ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഗൂഢാലോചനയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനോ ശ്രമിച്ചാൽ ബി.ജെ.പി മൗനം പാലിക്കില്ലെന്ന് അദ്ദേഹം എക്സ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

ഇതിനിടെ കേരളത്തിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നതിനെതിരെ ചില കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നതിനെയും ബി.ജെ.പി നേതൃത്വം രൂക്ഷമായി വിമർശിച്ചു. സവർക്കർ വിവാദവും അനുബന്ധ രാഷ്ട്രീയ സംഭവവികാസങ്ങളും കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

Tags:    
News Summary - Rajeev Chandrasekhar warns IUML over Savarkar row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.