Posted On
date_range Updated On
date_range മന്ത്രിസഭയിലേക്കില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ലഭിക്കും -ജോസ്.കെ മാണി
കോട്ടയം: സംസ്ഥാന മന്ത്രിസഭയിൽ അംഗമാകില്ലെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ്.കെ മാണി. രാജ്യസഭാ അംഗത്വം ഉടൻ രാജിവെക്കുമെന്നും ജോസ്.കെ മാണി പറഞ്ഞു.
നിയമപ്രശ്നങ്ങൾ മൂലമാണ് രാജ്യസഭാ അംഗത്വം രാജിവെക്കുന്നത് വൈകുന്നത്. അടുത്ത സ്ഥാനാർഥിയാരാണെന്ന് പാർട്ടിയിൽ ആലോചിച്ച് തീരുമാനമെടുക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ശക്തി തെളിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം പാർട്ടിക്ക് ലഭിക്കുമെന്നും ജോസ്.കെ മാണി പറഞ്ഞു.
ജോസ്.കെ മാണിയെ മന്ത്രിയാക്കാൻ ആലോചനകൾ നടക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് പ്രതികരണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേരള കോൺഗ്രസിൻെറ കരുത്തിൽ പല സീറ്റുകളിൽ ഇടതുപക്ഷം ജയിച്ച് കയറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.