ഡിവൈഎഫ്ഐ മുന്‍ നേതാവ് ശ്യാം സുന്ദര്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ്; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തവർക്ക് പാർട്ടിയിൽ പദവി നൽകി മുസ്ലീം ലീഗ്. പുതിയ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

പി. അബ്ദുല്‍ ഹമീദ്, എ. അബ്ദുറഹിമാന്‍, ശ്യാം സുന്ദര്‍ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും പി. ഉബൈദുല്ല, കമാല്‍ മാക്കിയില്‍, റഫീഖ് മണിമല എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. ഇതിൽ ശ്യാം സുന്ദറിന്‍റെ നിയമനമാണ് ഏറെ കൗതുകം. മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററാണ് ശ്യാം സുന്ദർ. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം സമുദായത്തിനു പുറത്തുനിന്നുള്ള ഒരാള്‍ ഈ പദവിയില്‍ എത്തുന്നത്.

‘ഒരു വലിയ ദൗത്യമാണ് പാണക്കാട് തങ്ങളും മുസ്ലിം ലീഗും എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ഈ പാര്‍ട്ടിയെ കുറിച്ച് അറിയാത്തവരും മനസ്സിലാക്കാത്തവരുമാണ് മുസ്ലീം ലീഗിന്‍റെ മേൽ വർഗീയത ആരോപിക്കുന്നത്. 16 വർഷമായി ലീഗിലുണ്ട്. ഈ കാലത്തിനിടയിൽ മതാധിഷ്ഠിതമായി ഒന്നും തന്നെ ഈ പാർട്ടിക്കകത്ത് ദർശിക്കാനായിട്ടില്ല. പ്രവര്‍ത്തകരെ പാര്‍ട്ടി അംഗീകരിക്കുന്നതാണ് എന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതിലൂടെ കാണുന്നത്. കഴിഞ്ഞ തവണ ലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. ഇത്തവണ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി’ -ശ്യാം സുന്ദര്‍ പറഞ്ഞു.

ജില്ല കമ്മിറ്റികളിലും മാറ്റമുണ്ട്. കാസര്‍ക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്‍റന്‍റായി മുന്‍ എം.എല്‍.എ എന്‍.എ. നെല്ലിക്കുന്നിനെയും ജനറല്‍ സെക്രട്ടറിയായി പി.എം. മുനീര്‍ ഹാജിയേയും ട്രഷററായി കെ.ഇ.എ. ബക്കറിനേയും നിയമിച്ചു. വൈസ് പ്രസിഡന്‍റുമാരായി കെ.എം. അബ്ദുറഹിമാന്‍, വി.കെ. ബാവ (തൃക്കരിപ്പൂര്‍) എന്നിവരേയും സെക്രട്ടറിയായി അഷ്‌റഫ് എടനീരിനെയും നിയമിച്ചു.

കോഴിക്കോട് ജില്ല ലീഗ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്‍റായി ടി.ടി. ഇസ്മായിലിനെയും ജനറല്‍ സെക്രട്ടറിയായി സൂപ്പി നരിക്കാട്ടിരിയേയും ട്രഷററായി എന്‍.സി. അബൂബക്കറിനെയും നിയമിച്ചു. വൈസ് പ്രസിഡന്‍റുമാർ: എന്‍.പി. മുഹമ്മദാലി (നാദാപുരം), അനീസ് ആദം (കോഴിക്കോട്), കെ.വി. മുഹമ്മദ് (താമരശ്ശേരി). സെക്രട്ടറിമാർ: പി.കെ. ഷറഫുദ്ദീന്‍ (കുന്ദമംഗംലം), ടി. മൊയ്തീന്‍കോയ (കൊടുവള്ളി), റിയാസ് അരീക്കാട് (ബേപ്പൂര്‍), കെ.എം.എ റഷീദ് (കുന്ദമംഗലം).

മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി മുന്‍ എം.എല്‍.എ അഡ്വ. എം ഉമ്മറിനെ (മഞ്ചേരി) നിയമിച്ചു. സെക്രട്ടറിമാർ: ശരീഫ് കുറ്റൂര്‍, മുജീബ് കാടേരി. എറണാകുളം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി അഷ്‌റഫ് മൂപ്പനേയും ട്രഷററായി കെ.എച്ച്. മുഹമ്മദ് കുഞ്ഞിയേയും വൈസ് പ്രസിഡന്‍റായി പി.എ. അഹമ്മദ് കബീറിനെയും പ്രഖ്യാപിച്ചു. കൊല്ലം ലീഗ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി പോരേടം ബദറിനേയും സെക്രട്ടറിയായി കാട്ടൂര്‍ ബഷീറിനെയും നിയോഗിച്ചു. തിരുവനന്തപുരം ലീഗ് കമ്മിറ്റിയുടെ പ്രസിഡന്‍റായി നിസാര്‍ മുഹമ്മദ് സുല്‍ഫിയേയും ജനറല്‍ സെക്രട്ടറിയായി എം. മാഹീന്‍ അബൂബക്കര്‍ കാട്ടാക്കടയേയും നിയോഗിച്ചു. ഫറാസ് മാറ്റപ്പള്ളി, ജസീം മഹാണി, ഹാരിസ് കരമന എന്നിവരെ സെക്രട്ടറിമാരായും നിയോഗിച്ചു.

പുതിയ സംസ്ഥാന ഭാരവാഹികള്‍

സംസ്ഥാന വൈസ് പ്രസിഡന്‍റുമാർ;

പി. അബ്ദുല്‍ ഹമീദ് (മലപ്പുറം), എ. അബ്ദുറഹിമാന്‍ (കാസര്‍ക്കോട്), ശ്യാം സുന്ദര്‍ (ഹരിപ്പാട്)

സംസ്ഥാന സെക്രട്ടറിമാർ;

പി. ഉബൈദുല്ല (മലപ്പുറം), കമാല്‍ മാക്കിയില്‍ (ആലപ്പുഴ), റഫീഖ് മണിമല (കോട്ടയം)

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍

മുഹമ്മദ് ടി പാറാട് (കണ്ണൂര്‍), ജി. മാഹീന്‍ അബൂബക്കര്‍ (തിരുവനന്തപുരം)

Tags:    
News Summary - Former DYFI leader Shyam Sundar becomes Muslim League Vice President; new office-bearers announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.