ലൈസൻസില്ലാത്ത കൊച്ചിയിൽ തെരുവുകച്ചവടം വേണ്ട; വിലക്ക്​ ഏർപ്പെടുത്തി ഹൈകോടതി

കൊച്ചി: ലൈസൻസില്ലാത്ത തെരുവുകച്ചവടത്തിന്​ കൊച്ചി നഗരത്തിൽ ഡിസംബർ ഒന്നുമുതൽ ഹൈകോടതിയുടെ വിലക്ക്​. അർഹരായ വഴിയോരക്കച്ചവടക്കാർക്ക് ലൈസൻസും തിരിച്ചറിയൽ കാർഡും വിതരണം ചെയ്യുന്ന നടപടികൾ നവംബർ 30നകം പൂർത്തിയാക്കാനും നിർദേശിച്ചു. ലൈസൻസില്ലാത്തവ​ർക്ക്​ അനുമതി നൽകരുതെന്ന ഉത്തരവ്​ നടപ്പാക്കാൻ എറണാകുളം ജില്ല കലക്ടറെയും സിറ്റി പൊലീസ് കമീഷണറെയും ജസ്​റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാർ ഹരജിയിൽ കക്ഷി ചേർത്തു. നഗരത്തിലെ അനധികൃത തെരുവു കച്ചവടം തടയണമെന്നതടക്കം ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികളിലാണ്​ ഉത്തരവ്​.

നഗരത്തിൽ തെരുവുകച്ചവടം നടത്താൻ അർഹതയുണ്ടെന്ന് കണ്ടെത്തിയ 876 പേരിൽ 700 പേർക്ക് ലൈസൻസും ഐ.ഡി കാർഡും നൽകിയെന്നും ശേഷിച്ച 176 പേരെ കണ്ടെത്താൻ നടപടി തുടരുകയാണെന്നും കൊച്ചി നഗരസഭ സിംഗിൾ ബെഞ്ച്​ മുമ്പാകെ അറിയിച്ചിരുന്നു. തെരുവുകച്ചവടത്തിന് ലൈസൻസ് ലഭിക്കാൻ 927 അപേക്ഷ വീണ്ടും ലഭിച്ചതിൽ 398 പേർക്ക് ലൈസൻസിന് അർഹതയുണ്ടെന്ന് കണ്ടെത്തിയതായും അപേക്ഷ നവംബർ 19ലെ നഗരസഭ ടൗൺ വെൻഡിങ്​ കമ്മിറ്റി യോഗത്തി​െൻറ പരിഗണനക്ക്​ സമർപ്പിച്ചതായും വ്യക്തമാക്കി. തുടർന്നാണ് ഇതിനുള്ള നടപടികൾ നവംബർ അവസാനത്തോടെ പൂർത്തിയാക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

ടൗൺ വെൻഡിങ്​ കമ്മിറ്റിയുടെ അനുമതിയില്ലാത്ത തെരുവു കച്ചവടക്കാർക്ക് ലൈസൻസും ഐ.ഡി കാർഡും ലഭിക്കാൻ കമ്മിറ്റിക്ക് അപേക്ഷ നൽകാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണം. എന്നാൽ, ഇത്തരക്കാർക്ക് ലൈസൻസും കാർഡും ലഭിക്കുന്നതുവരെ തെരുവുകച്ചവടം നടത്താൻ അനുവദിക്കരുതെന്നും സിംഗിൾ ബെഞ്ചി​െൻറ ഉത്തരവിൽ പറയുന്നു. ഹരജികൾ വീണ്ടും ഡിസംബർ മൂന്നിന്​ പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - No unlicensed street vending; The High Court imposed the ban from December 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.