സബ്‌സിഡി സാധനങ്ങളില്ല: ക്രിസ്മസ് ചന്ത ഉദ്ഘാടനം മുടങ്ങി; മേയറും എം.എൽ.എയും ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങി

തൃശൂർ: സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തിൽ സപ്ലൈകോയുടെ ക്രിസ്മസ് ചന്ത ഉദ്ഘാടനം മുടങ്ങി. തൃശൂരിൽ ക്രിസ്മസ് ചന്ത ഉദ്ഘാടന ചടങ്ങാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായത്. പ്രതിഷേധത്തെ തുടർന്ന് ഉദ്ഘാടകനായ മേയർ എംകെ വർഗീസും എംഎൽഎ പി ബാലചന്ദ്രനും ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങി.

സബ്‌സിഡിയുള്ള 13 സാധനങ്ങൾ ഉണ്ടാവുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ രണ്ട് സാധനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. വലിയ പ്രതീക്ഷയോടെയാണ് സ്‌പ്ലൈകോയുടെ ചന്തയിലെത്തിയതെന്നും എന്നാൽ ഉദ്ഘാടന ദിവസം തന്നെ സാധനങ്ങളില്ലാത്തത് അംഗീകരിക്കാനാവില്ലെന്നും വാങ്ങാനെത്തിയ നാട്ടുകാർ പറഞ്ഞു.

അതേസമയം, ചന്ത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചില അനിശ്ചിതത്വങ്ങളുണ്ടായിരുന്നുവെന്നും അതാണ് സാധനങ്ങളെത്തിക്കാൻ വൈകിയതെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു. സബ്‌സിഡിയുള്ള 13 സാധനങ്ങളും ഉടൻ എത്തിക്കുമെന്നും സപ്ലൈകോ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - No subsidized goods in supplyco Christmas chantha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.