തിരുവനന്തപുരം: പട്ടികജാതി ഓഫിസുകളിൽ പദ്ധതികൾ നടപ്പാക്കിയതിെൻറ രജിസ്റ്ററുകൾ സൂക്ഷിക്കുന്നില്ലെന്ന് ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ട്. അക്കൗണ്ടൻറ് ജനറലിെൻറ ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ നൽകുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ചിറ്റൂർ, അമ്പലവയൽ, പാലക്കാട്, കട്ടപ്പന പട്ടികജാതി ഓഫിസുകളിൽ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ചിറ്റൂർ ഓഫിസിൽ പഠനമുറികൾ നിർമിക്കുന്നതിന് രണ്ട് ലക്ഷം വീതം അനുവദിച്ചിരുന്നു. ആകെ 49 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. 29 എണ്ണം പൂർത്തിയാക്കി. 18 എണ്ണത്തിെൻറ നിർമാണപുരോഗതി റിപ്പോർട്ടില്ല. ലംപ്സം ഗ്രാൻറ് നൽകിയതിൽ പട്ടികജാതി ഓഫിസർ സാക്ഷ്യപ്പെടുത്തിയിട്ടില്ല. സ്കൂൾ മേധാവികൾക്ക് വിതരണം നടത്തിയ മുൻകൂർ തുകയിൽ ബാക്കി വന്നത് ട്രഷറിയിൽ തിരിച്ചടച്ചിട്ടുമില്ല.
2015 മുതൽ 17വരെ നടപ്പാക്കിയ ഭൂരഹിത പുനരധിവാസ പദ്ധതിയുടെ കരാർ ഉടമ്പടികൾ ഓഫിസർ സാക്ഷ്യപ്പെടുത്തിയിട്ടില്ല. വിനിയോഗ സർട്ടിഫിക്കറ്റ് എ.ജിക്ക് സമർപ്പിക്കുകയോ സ്വയംതൊഴിൽ പദ്ധതിയിൽ സബ്സിഡി തുക ബാങ്കിൽ നൽകിയതിന് രേഖ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല.
അമ്പലവയൽ പഞ്ചായത്തിലെ കുമ്പളശേരി പ്രിയ കുടുംബശ്രീ അയൽക്കൂട്ടത്തിന് െഡയറി ഫാം യൂനിറ്റിന് 9,93,375 രൂപ നൽകി. കരാർ മുദ്രപത്രത്തിൽ ഒപ്പിട്ടുവാങ്ങി. എന്നാൽ, ഓഫിസർ സാക്ഷ്യപ്പെടുത്തിയില്ല.
വിദ്യാർഥികൾക്ക് ആനുകൂല്യങ്ങൾ നൽകിയ വിവരങ്ങൾ രജിസ്റ്ററിലില്ല. അയ്യങ്കാളി ടാലൻറ് സ്കോളർഷിപ്, പ്രത്യേക പ്രോത്സാഹന സമ്മാനം, പാരലൽ കോളജിൽ പഠിക്കുന്ന വർക്കുള്ള ധനസഹായം എല്ലാം ഇതേ സ്ഥിതിയിലാണ്.
പാലക്കാട് നഗരസഭയിൽ ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ഗുണഭോക്താക്കൾ വാങ്ങിയ വസ്തുക്കളുടെ ആധാരങ്ങളിൽ ഭൂമിയുടെ തരം നിലം എന്നാണ്. ഇവിടെ അയ്യങ്കാളി ടാലൻറ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ രജിസ്റ്ററില്ല. ഇടുക്കി കട്ടപ്പന ഓഫിസിൽ ഭൂരഹിത പുനരധിവാസ പദ്ധതി വസ്തുവിെൻറ രേഖകൾ വാങ്ങി സൂക്ഷിച്ചിട്ടില്ല. കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ മാപ്പ്, കരം പറ്റ് രസീത് ഒന്നുമില്ല.
ചിലയിടത്ത് ഇടുക്കി വിജിലൻസ് ഭൂമി സംബന്ധിച്ച് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.