Posted On
date_range Updated On
date_range സി.പി.എമ്മിനേക്കാൾ വലിയ വർഗീയത മറ്റാരും പറയുന്നില്ല -എം.കെ മുനീർ
കോഴിക്കോട്: സി.പി.എമ്മിനേക്കാൾ വലിയ വർഗീയത മറ്റാരും പറയുന്നില്ലെന്ന് മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ. സംസ്ഥാനത്തെ ഏത് കാമ്പസിലാണ് തീവ്രവാദം വളർത്തുന്നതെന്ന് വ്യക്തമാക്കണം. അങ്ങനെയുണ്ടെങ്കിൽ അതിനെ ചെറുക്കാൻ മുസ് ലിം ലീഗും ഉണ്ടാകും. ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ്, തീവ്രവാദം എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും എം.കെ മുനീർ പറഞ്ഞു.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ അധികബാച്ച് അനുവദിക്കാത്തത് വിദ്യാർഥികളെ രണ്ട് തട്ടിലാക്കും. കെ റെയിലിന് പിന്നിൽ സ്ഥാപിത താൽപര്യമുണ്ടെന്നും എം.കെ. മുനീർ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.