Posted On
date_range Updated On
date_range ഈ ഒമ്പതാം വാർഡിൽ ഇനി ആരും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയുമില്ല
ചെന്നിത്തല: തൃപ്പെരുന്തുറ പഞ്ചായത്തിലെ ഒമ്പതാം വാർഡിനെ സ്ത്രീധന നിരോധന വാർഡായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ് ബിന്ദു പ്രദീപ് നിർവഹിച്ചു. ചെറുകോൽ 150-ാം നമ്പർ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ മെമ്പർ ഷിബു അധ്യക്ഷതവഹിച്ചു.
പൊലീസ് എസ്.എച്ച്.ഒ ജി.സുരേഷ് കുമാർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എസ്. അനീഷ്,ഹാഷിം, ജാഗ്രത സമിതി അംഗം ഡൊമിനിക്, അംഗനവാടി ടീച്ചർ സുമിത ജെ.പിള്ള എ.ഡി.എസ് അംഗം ലീലാമ്മ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.