തിരുവനന്തപുരം: സർക്കാർ ഇളവ് നൽകിയ കടകള്‍ തുറക്കുന്നതിന് തദ്ദേശസ്ഥാപനത്തിെൻറ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി. ഞായറാഴ്ച പൊതു അവധിയാണെങ്കിലും റമദാൻ മാസമായതിനാൽ ഭക്ഷണം പാർസൽ നൽകുന്ന സ്ഥാപനങ്ങൾക്ക് ഉച്ചക്കുശേഷം പ്രവർത്തിക്കാം. ഭക്ഷണം പാര്‍സല്‍ അയക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.
മറ്റ് ഇളവുകൾ, പ്രഖ്യാപനങ്ങൾ
- വാഹന ഷോറൂമുകള്‍ക്കും ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ക്കും കണ്ടെയിൻമെൻറ് സോണില്‍ ഒഴികെ പ്രവർത്തിക്കാം.
- കണ്ടെയിൻമെൻറ് സോണില്‍ ഒഴികെ റോഡുകൾ അടച്ചിടില്ല. റെഡ്സോണിലും ഇത് ബാധകം.
- നിബന്ധനകൾക്ക് വിധേയമായി വാഹനങ്ങൾ അനുവദിക്കും. പൊതുഗതാഗതമില്ല.
- വിവിധ ജില്ലകളിൽ ലോക്ഡൗണിൽ കുടുങ്ങിയവർക്ക് സ്വന്തം ജില്ലയിലേക്ക് മടങ്ങുന്നതിനും അത്യാവശ്യകാര്യങ്ങൾക്ക് തൊട്ടടുത്ത ജില്ലകളിലേക്ക് പോകേണ്ടവർക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽനിന്ന് (നിലവിൽ അവർ സ്ഥിതിചെയ്യുന്ന) പാസ് വാങ്ങാം.
- ലക്ഷദ്വീപിൽ കഴിയുന്ന മലയാളികളെ തിരിച്ചെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.