പ്രതീക്ഷയില്ലെന്ന് കെ. സുധാകരൻ; മറുപടിയുമായി ചെന്നിത്തല

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി കെ. സുധാകരൻ. പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ. സുധാകരൻ പറഞ്ഞു.

വിശദമായ ചർച്ചയൊന്നും ഉണ്ടായില്ല. ഭൂരിഭാഗം പാർട്ടി പ്രവർത്തകർക്കും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെക്കുറിച്ച് നിരാശയാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ജയസാധ്യതയേക്കാൾ വേണ്ടപ്പെട്ടയാളുകളെ നോക്കിയാണ് സീറ്റ് കൊടുത്തത്. ഹൈകമാൻഡ് എന്ന് ഇവിടുത്തെ ആളുകൾ ഉദ്ദേശിക്കുന്നത് വേണുഗോപാലിനെ‍യാണ്. വേണുഗോപാലിന് അദ്ദേഹത്തിേൻറതായ താൽപര്യങ്ങളുണ്ട്. ഹൈകമാൻഡിനെ കേരളത്തിലെ നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് യാഥാർത്ഥ്യം -കെ. സുധാകരൻ കുറ്റപ്പെടുത്തി.

അതേസമയം, സുധാകരന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ഇത്തവണ ഗ്രൂപ്പ് പരിഗണനകൾ ഇല്ലായിരുന്നെന്നും പടലപ്പിണക്കങ്ങളില്ലായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. എല്ലാവരും യോജിച്ചാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - no hope in congress candidate list says K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.