നാലാം ശനിയാഴ്ച അവധിയില്ല; ഭരണപരിഷ്കാര കമീഷൻ ശിപാര്‍ശ മുഖ്യമന്ത്രി തള്ളി

തിരുവനന്തപുരം: നാലാം ശനിയാഴ്ച അവധിയാക്കണമെന്ന ഭരണപരിഷ്‌കാര കമീഷൻ ശിപാർശ മുഖ്യമന്ത്രി തള്ളി. എൻ.ജി.ഒ യൂനിയനും സെക്രട്ടേറിയറ്റ് അസോസിയേഷനും ശക്തമായി എതിർത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധിയാക്കാം എന്നായിരുന്നു ചീഫ് സെക്രട്ടറി വെച്ച നിർദേശം. ഇതിനു മുന്നോടിയായി സർവിസ് സംഘടനകളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. എന്നാൽ ഭരണ അനുകൂല സംഘടനകൾ തന്നെ എതിർപ്പ് രേഖപ്പെടുത്തുകയായിരുന്നു.

എൻ.ജി.ഒ യൂനിയനും സെക്രട്ടേറിയറ്റ് അസോസിയേഷനും ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയത്. എതിർപ്പ് നിലനിൽക്കുന്നുവെന്ന റിപ്പോർട്ടോടു കൂടി തന്നെയാണ് ചീഫ് സെക്രട്ടറി ശിപാർശ മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വെച്ചത്. തുടർന്ന് മുഖ്യമന്ത്രി നിർദേശം തള്ളുകയായിരുന്നു.

Tags:    
News Summary - No holiday on the fourth Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.