ക്രിസ്മസിന് ലോക്ഭവന്‍ ജീവനക്കാര്‍ക്ക് അവധിയില്ല; വാജ്‌പേയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാൻ നിർദേശം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ലോക്ഭവന്‍ ജീവനക്കാര്‍ക്ക് അവധിയില്ല. ജീവനക്കാർ വ്യാഴാഴ്​ച ഹാജരാകാന്‍ കണ്‍ട്രോളര്‍ ഉത്തരവിറക്കി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് നിർദേശം.

വാജ്പേയിയുടെ ജന്മദിനം ഗുഡ് ഗവേണന്‍സ് ദിവസമായാണ് ആഘോഷിക്കുന്നത്. രാവിലെ 10നാണ് പരിപാടി. പരിപാടിയില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഉത്തരവിലുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് ക്രിസ്മസ് അവധി ലഭിക്കില്ല.

നേരത്തെ ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് അവധി റദ്ദാക്കി സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിർദേശിച്ചിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് യു.പിയിലും അവധി റദ്ദാക്കിയത്. അതേസമയം, ലോക്ഭവന്​ അവധി ദിവസങ്ങളില്ലെന്നാണ്​ വിശദീകരണം.

ഞായറാഴ്ചകളിൽ പോലും പലവിധ പരിപാടികൾ നടക്കുന്ന സ്ഥലമാണ്​. ലോക്​ഭവൻ ജീവനക്കാർ അതിന്‍റെ പരിസരത്തുതന്നെയാണ്​ താമസിക്കാറ്​. വ്യാഴാഴ്ച മുൻ പ്രധാനമന്ത്രിയെ ആദരിക്കുന്ന പരിപാടി നടക്കുന്നതിനാലാണ്​ ജീവനക്കാർ എത്താൻ ആവശ്യപ്പെട്ടതെന്നും ലോക്​ഭവൻ വിശദീകരിച്ചു.

Tags:    
News Summary - No Christmas holiday for Lok Bhavan employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.