നിതിൻ രാജിന്റെ മരണം: ഡോക്ടർമാരുടെ മുൻകൂർ ജാമ്യ ഹരജിയിൽ വിധി നാളെ

ത​ല​ശ്ശേ​രി: അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ക​ണ്ണൂ​ർ ഡെ​ന്റ​ൽ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പാ​തോ​ള​ജി വി​ഭാ​ഗം മു​ൻ ത​ല​വ​ൻ ഡോ. ​എം.​കെ. റാം, ​ഓ​റ​ൽ പാ​തോ​ള​ജി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​കെ.​ടി. സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നി​വ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി (നാ​ല്) ജ​ഡ്ജി ജെ. ​വി​മ​ൽ 25 ന് ​വി​ധി പ​റ​യും. ഹ​ര​ജി​യി​ൽ കു​റ്റാ​രോ​പി​ത​രാ​യ ഡോ​ക്‌​ട​മാ​ർ​ക്കും നി​തി​ൻ രാ​ജി​ന്റെ കു​ടും​ബ​ത്തി​നും വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​രു​ടെ​യും പ്രോ​സി​ക്യൂ​ഷ​ന്റെ​യും വാ​ദം കേ​ട്ട കോ​ട​തി വി​ധി പ​റ​യാ​നാ​യി 25 ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ ഡോ​ക്ട​ർ​മാ​ർ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​ർ​ഹ​ര​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. താ​ൻ ക​ർ​ണാ​ട​ക​യി​ലെ ബ​ജേ​ന്ദ്രി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​യാ​ളാ​ണെ​ന്നും അ​തി​നാ​ൽ പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ൽ പെ​ട്ട നി​തി​ൻ രാ​ജി​നെ ജാ​തി​യ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ കേ​സി​ലെ ഒ​ന്നാം പ്ര​തി​സ്ഥാ​ന​ത്തു​ള്ള എം.​കെ. റാം ​ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ബ​ജേ​ന്ദ്രി സ​മു​ദാ​യം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പെ​ട്ട​ത​ല്ലെ​ന്നും ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണെ​ന്നു​മു​ള്ള തെ​ളി​വു​ക​ൾ സം​സ്ഥാ​ന അ​ധി​കാ​രി​ക​ളി​ൽ നി​ന്നും ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലൂ​ടെ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

നി​തി​ൻ രാ​ജ് മ​രി​ച്ച ദി​വ​സം സ്റ്റാ​ഫ് റൂ​മി​ലും പ്രി​ൻ​സി​പ്പ​ലി​ന്റെ മു​റി​യി​ലും ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ എ​ത്തി​ച്ചാ​യി​രു​ന്നു മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യെ പ്രോ​സി​ക്യൂ​ഷ​ൻ ശ​ക്ത​മാ​യി എ​തി​ർ​ത്ത​ത്. ഇ​ത് സ​മ​ർ​ത്ഥി​ക്കാ​നാ​യി ര​ണ്ട് ഓ​ഫി​സു​ക​ളി​ലെ​യും ത​ത്സ​മ​യ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ10​ന് ഉ​ച്ച 1.38ന് ​കോ​ള​ജ് കെ​ട്ടി​ട​ത്തി​ന് താ​ഴെ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട നി​തി​ൻ രാ​ജി​നെ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​വി​ടെ എ​ത്തി​യ ഒ​ന്നാം പ്ര​തി റാം ​നി​തി​ൻ രാ​ജ് ഇ​ത് ചെ​യ്ത​ത് സിം​പ​തി കി​ട്ടാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് പ​റ​ഞ്ഞ​തും സാ​ക്ഷി​മൊ​ഴി​യി​ലൂ​ടെ പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​ത്ഥി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഗ​വ. പ്ലീ​ഡ​ർ അ​ഡ്വ.​കെ. അ​ജി​ത്ത് കു​മാ​ർ ഹാ​ജ​രാ​യി. നി​തി​ൻ രാ​ജി​ൻ്റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി അ​ഡ്വ. വി​നോ​ദ് രാ​ഘ​വ​നും പ്ര​തി​ഭാ​ഗ​ത്തി​ന് വേ​ണ്ടി അ​ഡ്വ. എം. ​കി​ഷോ​ർ കു​മാ​ർ, വി. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ഹാ​ജ​രാ​യി.

Tags:    
News Summary - Nitin Raj's death: Verdict on doctors' anticipatory bail plea tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.