നിപ: ആസ്​ത്രേലിയയിൽ നിന്ന്​ മരുന്ന്​ ​െകാച്ചിയിലെത്തി; ആശങ്ക വേണ്ടെന്ന്​ മന്ത്രി

കൊച്ചി: നിപ വൈറസ്​ ബാധിച്ചവർക്ക്​ നൽകാനായി പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു.​ നിപ പ്രതിരോധത്തിനുള്ള പ് രത്യേകമരുന്ന് ആന്റിബോഡി ഹ്യൂമണ്‍ മോണോക്ലോണല്‍ ആസ്​ത്രേലിയയിൽ നിന്നാണ്​ എത്തിച്ചത്​. കൊച്ചിയില്‍ എത്തിച്ചിട ്ടുണ്ട്. എന്നാൽ രോഗം സ്ഥിരീകരിക്കപ്പെട്ട യുവാവി​​െൻറ ആരോഗ്യനില തൃപ്തികരമായതിനാൽ ഈ മരുന്ന് ഉടൻ നൽകേണ്ടിവരില ്ലെന്നാണ് കരുതുന്നതെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ വകുപ്പ്​ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

നിലവിൽ ശാരീരികാസ്വാസ്​ഥ്യങ്ങൾ കാണിച്ച 311 പേർ നിരീക്ഷണത്തിലാണ്. അഞ്ച്​ പേരുടെ സാമ്പിൾ നാഷണൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലേക്ക്​ പരിശോധനക്കായി അയച്ചിട്ടുണ്ട്​. നിപയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്ര സംഘത്തിൻെറ നേതൃത്വത്തിൽ നടക്കുന്നുണ്ട്​. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗം നടക്കും.

സാമ്പിൾ അയച്ച രോഗികളുടെ നില ഗുരുതരമല്ലെന്നാണ്​ ഡോക്​ടർമാർ അറിയിച്ചത്​. നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം രണ്ടു ദിവസത്തിനകം എത്തും. അതു വരെ സാധാരണ ചികിത്സയാണ് നൽകുന്നത്. നിലവിൽ പനിക്കും തൊണ്ടയിലെ അസ്വസ്ഥതകൾക്കുമുള്ള മരുന്നുകളാണ്​ നൽകുന്നത്​. നിപ സ്ഥിരീകരിച്ചാലാണ്​ റിബാബറിൻ ഗുളികകൾ നൽകുക. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആ​േരാഗ്യ മന്ത്രി പറഞ്ഞു.

വൈറസി​​െൻറ ഉറവിടവും പ്രഭവകേന്ദ്രവും കണ്ടെത്താന്‍ കേന്ദ്രസംഘം ശ്രമം നടത്തുന്നുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂടി സംഘത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രഭവകേന്ദ്രം കണ്ടെത്താന്‍ വലിയ ഫോഴ്‌സുമായി പോകാന്‍ പറ്റില്ലെന്നും പരിശോധനകൾ നടക്കുന്നുണ്ടെന്നും മന്ത്രി വിശദമാക്കി.

Tags:    
News Summary - nipah; medicine reached kochi from Australia -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.