പന്തീരാങ്കാവ്: പനിബാധിച്ച് മൂന്നു ദിവസമായി കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള പാലാഴി സ്വദേശി അഭിനും നിപയാണെന്ന് സ്ഥിരീകരിച്ചു. മാതാവ്, യുവാവുമായി അടുത്തിടപഴകിയ പേരാമ്പ്ര സ്വദേശികളായ രണ്ട് ബന്ധുക്കൾ, രണ്ട് സുഹൃത്തുക്കൾ എന്നിവർ ആശുപത്രികളിൽ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സുഹൃത്തുക്കൾ യുവാവിനോടൊപ്പം ആശുപത്രിയിൽ പരിചരണത്തിന് നിന്നിരുന്നതിനാലാണ് ഇവരെ നിരീക്ഷണത്തിൽ നിർത്തിയത്. അഭിൻ പനിയെത്തുടർന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും മെഡിക്കൽ കോളജിലും ദിവസങ്ങൾക്കു മുമ്പ് ചികിത്സ തേടിയിരുന്നു. ഓട്ടോ ഡ്രൈവറായ യുവാവ് പേരാമ്പ്രയിലുള്ള അമ്മാവെൻറ വീട്ടിൽ ദിവസങ്ങൾക്കു മുമ്പ് താമസിച്ചിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇവിടെ നിന്നാവാം രോഗം പകർന്നതെന്ന സംശയത്തിലാണ് ആരോഗ്യ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.