തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേരാണ് നിപ ബാധയുണ്ടെന്ന് സംശയിച്ച് ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയിൽ 11ഉം മലപ്പുറത്ത് ഒമ്പതും പേരാണ് രോഗം സംശയിക്കുന്നവരുടെ പട്ടികയിലുള്ളത്. എറണാകുളം നാല്, കോട്ടയം രണ്ട്, തൃശൂരും വയനാടും തിരുവനന്തപുരവും ഒരാൾ വീതവുമാണ് ഇൗ പട്ടികയിലുള്ളത്. കോഴിക്കോട്ട് ഒരാളെ വ്യാഴാഴ്ച ആശുപത്രിയിൽനിന്ന് വിട്ടയച്ചു. മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. രോഗികൾക്ക് ആശ്വാസമാകുെമന്ന് കരുതുന്ന റിബവൈറിൻ ഗുളിക രോഗം സ്ഥിരീകരിച്ചവരടക്കം മൂന്ന് പേർക്ക് നൽകി തുടങ്ങി.
അതേസമയം, ഇതുവരെ നിപ സ്ഥിരീകരിച്ചത് 14 പേരിലാണ്. ഇതിൽ 12പേർ മരണത്തിന് കീഴടങ്ങി. കോളിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലാഴി സ്വദേശി അഭിെൻറ നില ഗുരുരതരമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.