ഇടുക്കി: വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ച റിസോർട്ട് ഉടമയായ സി.പി.ഐ പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി. ഷാജി കുറ്റിക്കാടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കും. സി.പി.ഐ ഇടുക്കി ജില്ലാ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു ഷാജി കുറ്റിക്കാട്.
റിസോർട്ടിൽ നടത്തിയ റെയ്ഡിലാണ് നിശാപാർട്ടിയിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പടെ അറുപത് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. എൽ.എസ്.ഡിയും ഹെറോയിനും കഞ്ചാവും ഉൾപ്പെടെ വൻ മയക്കകുമരുന്ന് ശേഖരമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. നിശാപാർട്ടിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ 9 പേരാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.