തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെൻറ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷ ിക്കുന്നതിന് പ്രത്യേക പൊലീസ്സംഘത്തിന് രൂപം നൽകി. ക്രമസമാധാനപാലനചുമതലയുള്ള എ.ഡി.ജി.പി ഡോ. ഷെയ്ഖ് ദർവേശ് സാ ഹിബാകും മേൽനോട്ടം വഹിക്കുക. ൈക്രംബ്രാഞ്ച് എസ്.പി എ. ഷാനവാസ്, തിരുവനന്തപുരം സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റൻറ് കമീഷണർ ഷീൻ തറയിൽ, വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. അജിചന്ദ്രൻ നായർ, ൈക്രംബ്രാഞ്ച് ആസ്ഥാനത്തെ ഇൻസ്പെക്ടർ എസ്.എസ്. സുരേഷ് ബാബു എന്നിവരാണ് സംഘത്തിലുള്ളത്.
ഷീൻ തറയിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ഉൾപ്പെടെ അന്വേഷിക്കും. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് നിർേദശം നൽകിയിരിക്കുന്നത്. നിലവിൽ മ്യൂസിയം പൊലീസാണ് കേസന്വേഷണം നടത്തിവരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മാധ്യമസമൂഹം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.