മന്ത്രി വീണ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞി​ന്‍റെ മാതാവിനെ സന്ദർശിക്കുന്നു

നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തും -മന്ത്രി വീണ ജോർജ്

കോട്ടയം: ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടർന്ന് ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മെഡിക്കൽ എജുക്കേഷൻ ജോയന്‍റ്​ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സി.സി ടി.വി സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണോ എന്നതടക്കം നിലവി​ലെ സംവിധാനങ്ങളെക്കുറിച്ച് ഓഡിറ്റ് നടത്തും.

ജീവനക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിച്ചിരിക്കണം. മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികളുടെ സ്വകാര്യത മാനിച്ചുകൊണ്ടുതന്നെ സി.സി ടി.വികൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

സുരക്ഷാക്രമീകരണങ്ങൾ കാലോചിതമായി പരിഷ്‌കരിക്കും. ഇതിന്​ അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗൈനക്കോളജി വാർഡിലെത്തി കുട്ടിയുടെ അമ്മ അശ്വതിയുമായി സംസാരിച്ചു. മെഡിക്കൽ കോളജ് ജീവനക്കാരുമായും കുട്ടിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.



Tags:    
News Summary - Newborn abduction: Security audit to be conducted in hospitals: Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.