കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുതിയ ട്രെയിൻ
കൊല്ലം: കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുതിയ തീവണ്ടി സർവിസ് അനുവദിച്ചതായി എന്‍.കെ. പ്രേമചന്ദ്രന് എം.പി. 12ന് ആദ്യ സർവിസ് കൊല്ലത്തുനിന്ന് പ്രധാനമന്ത്രി ഓണ്‍ലൈനിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ 8.30ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കും.
ആഴ്ചയില്‍ രണ്ട് സർവിസാണുള്ളത്. കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് ബുധന്‍, ശനി എന്നീ ദിവസങ്ങളിലും, തിരുപ്പതിയില്‍നിന്ന് കൊല്ലത്തേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സർവിസ്.
അമൃത എക്സ്പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ്പ്
പാലക്കാട്: തിരുവനന്തപുരം സെൻട്രൽ-മധുര-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസിന് (16343/16344) കഴക്കൂട്ടം സ്റ്റേഷനിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.