നെഹ്റു ഗ്രൂപ്പിന്‍െറ പ്രവേശനകേന്ദ്രം അടിച്ചുതകര്‍ത്തു

മലപ്പുറം: പാമ്പാടി നെഹ്റു കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ നെഹ്റു ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ മലപ്പുറത്തെ പ്രവേശനകേന്ദ്രം അടിച്ചുതകര്‍ത്തു. ദേശീയപാതയില്‍ മിഷന്‍ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഓഫിസാണ് തകര്‍ത്തത്. ഉച്ചക്ക് ഒന്നരയോടെ കുന്നുമ്മല്‍ ഭാഗത്തുനിന്ന് പ്രകടനമായത്തെിയ പത്തിലധികം വരുന്ന പ്രവര്‍ത്തകര്‍ മുകള്‍നിലയിലുള്ള ഓഫിസിന് മുന്‍വശത്തത്തെിയെങ്കിലും തുറന്നിരുന്നില്ല.

തുടര്‍ന്ന് ഷട്ടര്‍ ചവിട്ടിത്തുറന്ന് ഉള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും മറ്റും തകര്‍ത്തു. ഗ്ളാസും പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ നിന്നുള്ള പ്രവേശനമടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഈ ഓഫിസില്‍ നിന്നായിരുന്നു. മലപ്പുറം സി.ഐ എ. പ്രേംജിത്തിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി. പരാതി ലഭിച്ചാല്‍ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സഹചര്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന നെഹ്റു കോളജ് ബസിന്‍െറ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്തു. കുമരംപുത്തൂര്‍ പയ്യനെടം വെള്ളപ്പാടത്താണ് സംഭവം. ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസിന്‍െറ ചില്ലുകളാണ് ബൈക്കുകളിലത്തെിയ സംഘം അടിച്ചുതകര്‍ത്തത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ചൊവ്വാഴ്ച വൈകീട്ട് നാലോടെ പള്ളിക്കുറുപ്പില്‍ വെച്ച് കോയമ്പത്തൂര്‍ നെഹ്റു കോളജിന്‍െറ ബസിന് നേരെയും അക്രമമുണ്ടായി. ബസിന്‍െറ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പരാതികളില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല.

Tags:    
News Summary - nehru group malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.